നവ ദമ്പതികള്‍ക്ക് സബ്‌സിഡിയോടെ ഭവനവായ്പ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. നവ ദമ്പതികളുടെ താമസത്തിനായി വീട് നവീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്.

മുതിര്‍ന്നവര്‍ക്കൊപ്പം ജീവിക്കുന്ന ദമ്പതികള്‍ക്ക് വീട് നവീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. അണു കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണിത്.

Ads By Google

പദ്ധതിക്ക് വേണ്ടിയുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് പ്രത്യേക സമതിയെ നിയോഗിക്കും. സ്വകാര്യ മേഖലയുടെ മേല്‍നോട്ടത്തിലാവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. നഗരത്തില്‍ ജീവിക്കുന്ന ദമ്പതികളെയാണ് സര്‍ക്കാര്‍ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്.

രാജ്യത്ത് ഒന്നരക്കോടി ദമ്പതികളാണ് മുതിര്‍ന്നവര്‍ക്കൊപ്പം താമസിക്കുന്നത്. ഭവനവായ്പയിലെ പലിശയാണ് പല ദമ്പതിമാരെയും ഒറ്റയ്ക്ക് വീടെടുത്ത് താമസിക്കുന്നതില്‍ നിന്നും പിന്നോട്ട് നയിക്കുന്നത്.

അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പാ പരിധി. എണ്ണായിരം രൂപയില്‍ താഴെ പ്രതിമാസ വരുമാനമുള്ള ദമ്പതികള്‍ക്കാണ് വായ്പ നല്‍കുക.