കോഴിക്കോട്:മാവൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്ന് വീട്ടമ്മ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിമുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്ന് ആയിഷ(52)യാണ് മരിച്ചത്.

വീടുപണി നടക്കുന്നതുകാരണം താല്‍കാലികമായി കെട്ടിയുണ്ടാക്കിയ വീട്ടിലായിരുന്നു ഇവരുടെ താമസം. കനത്ത മഴയിലും കാറ്റിലും പുതുതായി കെട്ടിയ മതില്‍ ഇവരുടെ വീടിനുമുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇവര്‍ മരിച്ചു.

അപകടത്തില്‍ പരിക്കേറ്റ മകളുടെ മകന്‍ ജിത്തുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.