കൊല്‍ക്കത്ത: ബംഗാളില്‍ ഇടതുപക്ഷത്തെ അട്ടിമറിച്ച് ഭരണം നേടാന്‍ ലക്ഷ്യമിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അതിനായി ഏതുമാര്‍ഗ്ഗവും സ്വീകരിക്കും.പാര്‍ട്ടിക്ക് സാങ്കേതിക മുന്നേറ്റത്തിന്റെ ഊര്‍ജ്ജം നല്‍കാന്‍ എത്തിയിരിക്കുന്നത് മറ്റാരുമല്ല, ഹോട്ട്‌മെയില്‍ ഉപജ്ഞാതാവ് സാക്ഷാല്‍ സബീര്‍ ബാട്ടിയ തന്നെ.

തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗമായിട്ടാണ് ബാട്ടിയ രാഷ്ട്രീയരംഗത്തും കാലെടുത്തുവച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ സൈബര്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇനി ബാട്ടിയയാകും ചുക്കാന്‍ പിടിക്കുക. പ്രചരണത്തിനായി രണ്ട് ഐ.ഐ.എം ബിരുദധാരികളെയും പാര്‍ട്ടി ചാക്കിലാക്കിയിട്ടുണ്ട്.

പാര്‍ട്ടിയുടെ നയങ്ങളും ലക്ഷ്യങ്ങളും വിവരിക്കുന്ന വെബ് പോര്‍ട്ടലും ബാട്ടിയയുടെ നേതൃത്വത്തില്‍ ഉടനേ തയ്യാറാകും.1996ലായിരുന്ന സബീര്‍ ബാട്ടിയ ഹോട്ട്‌മെയില്‍ തയ്യാറാക്കിയത്. ഒരുവര്‍ഷത്തിന് ശേഷം 400 മില്യണ്‍ ഡോളര്‍ നല്‍കി മൈക്രോസോഫ്റ്റ് ഇത് സ്വന്തമാക്കുകകയായിരുന്നു.