എഡിറ്റര്‍
എഡിറ്റര്‍
വട കഴിച്ചതിന്റെ പേരില്‍ തര്‍ക്കം; ഹോട്ടലുടമയെ കുത്തിക്കൊന്നു
എഡിറ്റര്‍
Wednesday 17th May 2017 8:03pm

കൊച്ചി: കടയില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളത്ത് ഹോട്ടലുടമയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. വൈറ്റില എളംകുളത്ത് ഹോട്ടല്‍ നടത്തുന്ന ജോണ്‍സണ്‍ ആണ് മരിച്ചത്.


Also Read: ‘`ഭീഷണിപ്പെടുത്തുവാന്‍ ആകുംവിധം നിങ്ങള്‍ ശ്രമിച്ചുകൊള്ളുക’; സി.പി.ഐ.എമ്മിന്റെ അന്ത്യം അടുത്തെന്ന് രാജീവ് ചന്ദ്രശേഖര്‍ എം.പി


ഇന്നു വൈകുന്നേരത്തോടെയാണ് കൊലപാതകം നടന്നത്. വട കഴിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കുത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുത്തേറ്റ ജോണ്‍സനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. തമിഴ്‌നാട് സ്വദേശിയായ പ്രതീഷ് എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Advertisement