മാരിനറ്റ്: വിസ്‌കോന്‍സില്‍ മാരിനെറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥി നടത്തിയ ബന്ദിനാടകം അവാസനിപ്പിച്ചു. അധ്യാപികയെയും 23 സഹവിദ്യാര്‍ത്ഥികളെയും മോചിപ്പിച്ചതോടെയാണ് ബന്ദിനാടകത്തിന് പരിസമാപ്തിയായത്.

ഹൈസ്‌കൂളില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് വിദ്യാര്‍ത്ഥി അധ്യാപികയെയും സഹവിദ്യാര്‍ത്ഥികളേയും തോക്കിന്‍മുനിയില്‍ നിര്‍ത്തിയത്. തുടര്‍ന്ന് പോലീസെത്തി എല്ലാവരേയും മോചിപ്പിക്കുകയായിരുന്നു. അതിനിടെ വിദ്യാര്‍ത്ഥിയെ പിടികൂടിയോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

അതിനിടെ വിദ്യാര്‍ത്ഥികളെ മോചിപ്പിക്കുന്നതിനായി നടന്ന ഏറ്റുമുട്ടലില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. .22 കൈത്തോക്കുമായി ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിയുടെ ലക്ഷ്യം എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.