എഡിറ്റര്‍
എഡിറ്റര്‍
രോഗിയുടെ സമ്മതമില്ലാതെ വൃക്ക എടുത്തുമാറ്റിയതായി ആരോപണം
എഡിറ്റര്‍
Friday 28th September 2012 9:27am

തൃശൂര്‍: തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രോഗിയറിയാതെ വൃക്ക എടുത്തുമാറ്റിയതായി ആരോപണം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ വാടാനപ്പള്ളി സ്വദേശി അബൂബക്കറിന്റെ വൃക്കയാണ് എടുത്ത് മാറ്റിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

Ads By Google

രോഗി അമിതമായി ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് രോഗിയോടൊപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ നഴ്‌സിനെ വിവരം അറിയിച്ചപ്പോള്‍ വൃക്ക എടുത്ത് മാറ്റിയാല്‍ ഛര്‍ദിയുണ്ടാകുക സ്വാഭാവികമാണെന്നും കൂടുതല്‍ വെള്ളം കുടിക്കാന്‍ കൊടുത്താല്‍ മതിയാകുമെന്നും പറഞ്ഞു. അപ്പോള്‍ മാത്രമാണ് വൃക്ക മാറ്റിയതായി ബന്ധുക്കള്‍ അറിയുന്നത്.  വിവരം അറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ആസ്പത്രിക്ക് മുന്നില്‍ തടിച്ചുകൂടി.

അതേസമയം, രോഗിയുടെ അനുമതിയോടെയാണ് വൃക്ക എടുത്തതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രോഗിയുടെ സമ്മതപത്രവും ങ്ങളുടെ കൈവശമുണ്ടെന്ന് അവര്‍ അറിയിച്ചു.

Advertisement