കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന് കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ നല്‍കേണ്ടിവരുമെന്ന് ഈജിപ്ഷ്യന്‍ നിയമമന്ത്രി മുഹമ്മദ് ഇല്‍ ഗ്യുന്ദി അഭിപ്രായപ്പെട്ടു. ചോദ്യം ചെയ്യലിനായി ഷറംഇല്‍ ഷെയ്ക്കിലെ ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുകയാണ് മുബാറക്ക്.
2011 ജനുവരിയില്‍ ഈജിപ്തില്‍ ആഞ്ഞടിച്ച കലാപത്തിനൊടുവില്‍ മുബോറക്കിന് കെയ്‌റൊയിലെ തന്റെ കൊട്ടാരം വിടേണ്ടിവന്നിരുന്നു. മുബാറക്കിന്റെ രണ്ടുമക്കളും ഭാര്യയും അഴിമതിയാരൊപണത്തെതുടര്‍ന്ന് ഇപ്പോള്‍ വിചാരണനേരിടുകയാണ്.
‘പ്രക്ഷോപകരെ വധിച്ചുവെന്ന കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അതിന്റെ ഫലം മുബാറക്കിന് വധശിക്ഷയായിരിക്കും.’ ഇല്‍ ഗ്യുന്ദി വ്യക്തമാക്കി.
ഈജിപ്തില്‍ പുതിയ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നവംബറില്‍ നടക്കും. ഇത് മുബാറക്കിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. കാരണം പുതിയ പ്രസിഡന്റിനു മാത്രമെ മുബാറക്കിന് ശിക്ഷയില്‍ ഇളവുനല്‍കാനാവൂ.