കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ (83) വിചാരണ ഡിസംബര്‍ 28ലേക്കു മാറ്റി. ജനാധിപത്യ പ്രക്ഷോഭത്തിനിടെ എണ്ണൂറോളം പേരെ വധിക്കാന്‍ ഉത്തരവിട്ടുവെന്ന കേസിലാണ് വിചാരണ നടന്നുകൊണ്ടിരിക്കുന്നത്. പുതിയ ജഡ്ജിമാരെ നിയമിക്കണമെന്ന ഹരജിയില്‍ തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് വിചാരണ മാറ്റിയത്.

നിലവിലുള്ള ജഡ്ജിമാരെ മാറ്റണമെന്ന് ആവശ്യപ്പെട്ടു പ്രതിഭാഗമാണു കോടതിയില്‍ ഹരജി നല്‍കിയത്. അഴിമതി, പ്രക്ഷോഭകരുടെ കൊലപാതകം തുടങ്ങിയ കേസുകളിലാണ് മുബാറക്കും രണ്ടു മക്കളും ഈജിപ്ത് മുന്‍ ആഭ്യന്തര മന്ത്രിയും വിചാരണ നേരിടുന്നത്. ഇവരെല്ലാം കോടതിയില്‍ ഹാജരായിരുന്നു.

Subscribe Us:

മറ്റു രണ്ടു കേസുകളില്‍ മുബാറക്കിനെതിരായ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു.