എഡിറ്റര്‍
എഡിറ്റര്‍
വിലനിയന്ത്രണം: ഹോര്‍ട്ടികോര്‍പിന് വിപണിയില്‍ ഇടപെടാം
എഡിറ്റര്‍
Wednesday 15th January 2014 4:11pm

vegitables

തിരുവനന്തപുരം: വിലനിയന്ത്രിക്കുന്നതിനായി ഹോര്‍ട്ടികോര്‍പ്പിന് വിപണിയില്‍ ഇടപെടാന്‍ മന്ത്രിസഭ അനുവാദം നല്‍കി.

വിപണിയില്‍ ഇടപെടാന്‍ മുന്‍കൂട്ടി അനുമതിവാങ്ങണമെന്ന നേരത്തെയുള്ള ഉത്തരവ് പിന്‍വലിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഇടുക്കി പാക്കേജിന്റെ കാലാവധി നീട്ടി നല്‍കാന്‍ കേന്ദ്രസര്‍ക്കാനോടാവശ്യപ്പെടാനും ചാലടാങ്കര്‍ ദുരന്ത അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ ഉടന്‍ നടപടിയെടുക്കാനും മന്ത്രിസഭയില്‍ തീരുമാനമായി.

സംസ്ഥാനത്ത് 99 കോളേജ് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനും അധ്യാപക തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റ് ആറുമാസത്തേക്ക് കൂടി നീട്ടുന്നതിനായി പി.എസ്.സിക്ക് നിര്‍ദ്ദശേം നല്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Advertisement