എഡിറ്റര്‍
എഡിറ്റര്‍
മോഡി പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നു: ലതാ മങ്കേഷ്‌കര്‍
എഡിറ്റര്‍
Friday 1st November 2013 11:44pm

latha,-modi

പുനെ: ഗുജറാത്ത് മുഖ്യമന്ത്രിയും എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയ്ക്ക് പരസ്യപിന്തുണയുമായി മുതിര്‍ന്ന ഗായിക ലതാ മങ്കേഷ്‌കര്‍.

പ്രധാനമന്ത്രിയാകാന്‍ മോഡിയ്ക്ക്  ധാരാളം ജനങ്ങളുടെ പിന്തുണയുണ്ടെന്ന് അവര്‍ പറഞ്ഞു. ‘നരേന്ദ്ര മോഡി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ അവര്‍ പറഞ്ഞു.

‘ലതാ ദീദിയില്‍ നിന്നും എനിക്ക് കത്ത് കിട്ടിയിട്ടുണ്ട്. അത് വലിയൊരു സമ്മാനമായി തന്നെ ഞാന്‍ കരുതുന്നു.’ സംഗീതറാണിയുടെ പിന്തുണയ്ക്ക് മറുപടിയായി മോഡി പറയുന്നു.

ലതാ മങ്കേഷ്‌കറുടെ പിതാവ് ദിനനാഥ് മങ്കേഷ്‌കറിന്റെ സ്മരണാര്‍ത്ഥമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പുനെയില്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു ഈ വെളിപ്പെടുത്തല്‍. ലതയുടെ സഹോദരി ആശാ ഭോസ്ലെയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ലോകത്താകമാനമുള്ള ഇന്ത്യന്‍ ഡോക്ടര്‍മാര്‍ മികച്ച സേവനമാണ് നല്‍കുന്നതെന്ന് മോഡി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം തന്നെ ആരോഗ്യമേഖലയില്‍ പരിശീലനം ലഭിച്ച ജോലിക്കാരുടെ ആവശ്യകതയും അദ്ദേഹം എടുത്ത് പറഞ്ഞു.

‘ലോകത്തെല്ലായിടത്തും ഇന്ത്യന്‍ ഡോക്ടര്‍മാര്‍ മികച്ച സേവനമാണ് കാഴ്ച വയ്ക്കുന്നത്. ആരോഗ്യമേഖലയിലൂടെ ലോകത്തോട് ബന്ധപ്പെടാന്‍ ഇന്ത്യയ്ക്ക് കഴിയില്ലേ? എന്നാല്‍ ആരോഗ്യമേഖലയില്‍ പരിശീലനം സിദ്ധിച്ച ജോലിക്കാരുടെ ആവശ്യകതയുണ്ട്.’ അദ്ദേഹം പറഞ്ഞു.

Advertisement