തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതി ഡി.എം.ആര്‍.സി യെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നു. കൊച്ചി മെട്രോ നിര്‍മ്മാണം ഇ. ശ്രീധരനെ ഏല്‍പ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല.

ഡി.എം.ആര്‍. സി യും ഇ.ശ്രീധരനും ഇടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്നറിയാന്‍ ഇന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദും ഇ. ശ്രീധരനും തമ്മില്‍ ചര്‍ച്ചനടത്തുകയാണ്.

Ads By Google

രാവിലെ 10.30  ന് തന്നെ ചര്‍ച്ച ആരംഭിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലവിലാണ് ചര്‍ച്ച നടക്കുന്നത്.

കൊച്ചി മെട്രോ പദ്ധതിയുടെ കാര്യത്തില്‍ ശ്രീധരന്റെ നിലപാടില്‍ സര്‍ക്കാറിന് വ്യക്തത വരുത്താനും ഡി.എം.ആര്‍.സി.യില്‍ ശ്രീധരന്റെ സ്ഥാനം എന്തെന്ന് ആരാഞ്ഞ് ഡി.എം.ആര്‍.സി. എം. ഡി. ക്ക് ടോം ജോസ് അയച്ച കത്തിനെക്കുറിച്ചുമാണ് പ്രധാനമായും ചര്‍ച്ച നടത്തുക.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ചര്‍ച്ച നടക്കുന്നത്. നാളെ മുഖ്യമന്ത്രിയും ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തും.