എഡിറ്റര്‍
എഡിറ്റര്‍
ലീഗ് യു.ഡി.എഫിനൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചെന്നിത്തല
എഡിറ്റര്‍
Wednesday 20th November 2013 1:21am

ramesh-chennithalaകോഴിക്കോട്: മുസ്ലീം ലീഗ് യു.ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല. എല്‍.ഡി. എഫിനൊപ്പം പോകുന്നതിനെ കുറിച്ച് അവര്‍ക്ക് ചിന്തിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന്(എം)പിന്നാലെ യു.ഡി.എഫിലെ മറ്റൊരു പ്രധാന ഘടകക്ഷിയായ മുസ്ലീം ലീഗില്‍ നിന്നും മുന്നണി മാറ്റത്തിന്റെ സൂചനകള്‍

ഉയര്‍ന്ന ഘട്ടത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

ആവശ്യമെങ്കില്‍ ഇടതുമുന്നണിയുമായി ധാരണയിലെത്തണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിയി യോഗത്തില്‍ ഭൂരിപക്ഷം ജില്ലാ കമ്മറ്റികളും ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് ലീഗിന് മുന്നണി മാറേണ്ട സാഹചര്യമില്ലെന്ന വാദവുമായി ചെന്നിത്തല എത്തിയിരിക്കുന്നത്. മുസ്ലീലീഗ് യുഡിഎഫിന്റെ വിശ്വസ്ത ഘടകക്ഷിയാണ്. മുസ്ലീം ലീഗിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കും.

അവരുടെ വികാരം ഉള്‍ക്കൊള്ളും. വരുന്ന ലോകസഭാ തിരഞ്ഞടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നനും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതിയില്‍ കോണ്‍ഗ്രസ്സിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

യു.ഡി.എഫില്‍ ഘടകക്ഷികള്‍ തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മയും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരും പരിഹരിക്കണമെന്ന് നിരവധി തവണ ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് നേതൃത്വം മുഖവിലക്കെടുക്കാത്തതാണ് ലീഗിന്റെ അണിികളെ ചൊടിപ്പിച്ചത്.

Advertisement