ഹോളണ്ട് :  ഡച്ച്കപ്പ് ഫുട്‌ബോള്‍ മത്സരത്തിനിടെ അല്‍കമാര്‍ ടീം ഗോളി ഈസ്റ്റ്ബാനെ മൈതാനത്ത് കയറി അക്രമിച്ച  ഫുട്‌ബോള്‍ ആരാധകന് നാല് മാസം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ ആഴ്ച അയാക്‌സിനെതിരായ നടന്ന മത്സരത്തിനിടെയാണ് സംഭവം.

മത്സരം നടന്നുകൊണ്ടിരിക്കവേ യാതൊരു പ്രകോപനവും കൂടാതെ 19 വയസ്സുള്ള വെസഌ വാന്‍ ഡര്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറുകയും ഗോളിയെ തുടരെ മര്‍ദ്ദിക്കുകയുമായിരുന്നു.

Subscribe Us:

ആക്രമണത്തില്‍ പ്രകോപിതനായ  അയാക്‌സ്‌വെസ് ലി വാന്‍ഡറിനെയും തിരിച്ച് ആക്രമിച്ചു. ഗ്രൗണ്ടില്‍ കൂട്ടത്തല്ല് നടക്കുമെന്ന സാഹചര്യം വന്നപ്പോള്‍ ഈസ്റ്റ്ബാനെ  റഫറി ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കി. സംഭവത്തെ തുടര്‍ന്ന് അന്ന് നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു.

Malayalam News

Kerala News In English