ചെ­ന്നൈ:ന­ടി­കര്‍­തില­കം ശി­വാ­ജി ഗ­ണേ­ശ­ന്റെ മ­ക­നും പ്ര­ശസ്ത തെ­ന്നി­ന്ത്യന്‍ താ­ര­വുമാ­യ പ്ര­ഭു­വി­ന് ഡോ­ക്ട­റേറ്റ്. സ­ത്യ­ഭാ­മ യൂ­ണി­വേ­ഴ്‌­സി­റ്റി­യാ­ണ് പ്ര­ഭു­വി­ന്റെ അ­ഭി­ന­യ­ജീ­വിത­ത്തെ ആ­ദ­രി­ക്കു­ന്നത്.

നൂ­റ്റി അന്‍­പ­തി­ലേ­റെ ചി­ത്ര­ങ്ങ­ളില്‍ അ­ഭി­ന­യി­ച്ചി­ട്ടു­ള്ള പ്ര­ഭു­വി­ന്റെ ആ­ദ്യ­ചി­ത്രം 1982ല്‍ പു­റ­ത്തി­റ­ങ്ങി­യ സ­ങ്കി­ലി­യാ­ണ്.
വ്യ­ത്യ­സ്­ത­ക­ഥാ­പാ­ത്ര­ങ്ങ­ളി­ലൂ­ടെ വെ­ള്ളി­ത്തി­ര­യില്‍ സ്ഥാ­ന­മു­റ­പ്പി­ച്ച ഇ­ദ്ദേ­ഹം നാ­യ­ക­ക­ഥാ­പാ­ത്ര­ങ്ങ­ളോ­ടൊ­പ്പംത­ന്നെ ഹാ­സ്യ­ന­ട­നാ­യും സ്വ­ഭാ­വ­ന­ട­നായും അ­ര­ങ്ങു­വാ­ഴു­ന്നു. ത­മി­ഴി­നു­പുറ­മെ മ­ല­യാ­ളം, തെ­ലു­ങ്ക് ചി­ത്ര­ങ്ങ­ളി­ലും അ­ദ്ദേ­ഹം തി­ള­ങ്ങി­യി­ട്ടു­ണ്ട്. മ­ല­യാ­ള­ത്തില്‍ പ്ര­ഭു അ­ഭി­ന­യി­ച്ച കാ­ലാ­പാനി, മ­ല­യാ­ളി­മാമ­നു വ­ണ­ക്കം എ­ന്നീ ചി­ത്ര­ങ്ങള്‍ സൂ­പ്പര്‍­ഹി­റ്റു­ക­ളാണ്.

മെ­യ് 12-ാം തി­യ്യ­തി സര്‍­വ്വ­ക­ലാ­ശാ­ല­യില്‍­ന­ട­ക്കു­ന്ന ച­ട­ങ്ങില്‍ പ്ര­ഭു­വി­ന് ഡി-ലി­റ്റ് സ­മ്മാ­നി­ക്കും.