Categories

മാ­നം­കാ­ക്കല്‍ കൊ­ല­: നിയ­മ­ഭേ­ദഗ­തി വ­രു­ത്താന്‍ മ­ന്ത്രി­ത­ല ഉ­പ­സ­മിതി

ന്യൂ­ഡല്‍ഹി: രാ­ജ്യ­ത്ത് വര്‍­ധി­ച്ചു വ­രു­ന്ന മാ­നം­കാക്കല്‍ കൊ­ല­പാ­ത­ക­ങ്ങള്‍ ത­ട­യാന്‍ ഇ­ന്ത്യന്‍ ശി­ക്ഷാ നി­യ­മ­ത്തി­ലെ ക്ര­മി­നല്‍ ന­ട­പ­ടി­ക്ര­മ­ങ്ങ­ളില്‍ ഭേ­ദഗതി കൊ­ണ്ടു­വ­രു­ന്ന­തി­നാ­യി കേ­ന്ദ്ര­മ­ന്തി­ത­ല ഉ­പ­സ­മി­തി രൂ­പീ­ക­രി­ക്കും.

ഇത്ത­രം വി­ഷ­യ­ങ്ങള്‍ കൈ­കാര്യം ചെ­യ്യു­ന്ന നി­യ­മ­ത്തില്‍ ഭോ­ദ­ഗ­തി­വ­രു­ത്താനും അ­തി­നു­ള്ള ബില്‍ വര്‍­ഷകാ­ല സ­മ്മേ­ള­ന­ത്തില്‍ പാ­ര്‍ല­മെന്റില്‍ അ­വ­ത­രി­പ്പി­ക്കും.

ഇ­ക്കാ­ര്യ­ത്തില്‍ വര്‍­ഷകാ­ല സ­മ്മേ­ള­ന­ത്തില്‍ ഭേ­ദ­ഗ­തി കൊ­ണ്ടു­വ­രാ­നാ­ണ് സര്‍­ക്കാര്‍ ആ­ലോ­ചി­ക്കു­ന്ന­തെ­ന്ന് വാര്‍­ത്ത പ്ര­ക്ഷേ­പ­ണ മന്ത്രി അംബിക സോ­ണി പ­റ­ഞ്ഞു. ഇ­ന്ത്യന്‍ ശി­ക്ഷാ നി­യമം, ക്ര­മി­നല്‍ ന­ട­പ­ടി­ക്ര­മങ്ങള്‍ എ­ന്നി­വ­യില്‍ ഭേ­ദഗ­തി വ­രു­ത്തു­ന്ന­തിന് കേ­ന്ദ്ര­മ­ന്ത്രിതല ഉ­പ­സ­മി­തി­യു­ടെ നിര്‍­ദേ­ശ­ങ്ങ­ള്‍­ക്കു പുറ­മെ സം­സ്ഥാ­ന­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ങ്ങളും പ­രി­ഗ­ണി­ക്കു­മെ­ന്ന് അ­വര്‍ മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രോ­ടു പ­റഞ്ഞു.

ഇ­തിന്‍ മേ­ലു­ള്ള ചര്‍­ച്ച­കള്‍ വര്‍­ഷകാ­ല സ­മ്മേ­ള­ന­ത്തി­നു മു­മ്പ് അ­വ­സാ­നി­പ്പി­ക്കു­മെ­ന്ന് ആ­ഭ്യ­ന്ത­ര മന്ത്രി പി ചി­ദം­ബരം.

മാ­നം­കാ­ക്കാല്‍ കൊ­ല­പാ­ത­ക­ങ്ങ­ളും ഇ­ന്ത്യന്‍ ശി­ക്ഷാ നി­യ­മ പ്ര­കാ­രം കൊ­ല­പാ­ത­കു­റ്റ­ത്തി­ന്റെ പ­രി­ധി­യി­ല്‍ കൊ­ണ്ടു­വ­രാ­നാ­ണ് ഉ­ദ്ദേ­ശി­ക്കു­ന്ന­ത്.

ഇ­ന്ത്യന്‍ തെ­ളി­വു നി­യ­മ­ത്തിലും ഭേ­ദഗ­തി കൊ­ണ്ടു­വ­രും. ഇത്ത­രം സം­ഭ­വ­ങ്ങ­ളില്‍ ഖാ­പ് പ­ഞ്ചാ­യ­ത്തി­ന് ത­ങ്ങ­ളു­ടെ നി­ല­പാ­ടി­നെ ന്യാ­യീ­ക­രി­ക്കാന്‍ അ­വസ­രം നല്‍­കും.

മാ­നം­കാ­ക്കല്‍ കൊല­ക്ക് ഉ­ത്ത­ര­വി­ടു­ന്ന ഖാ­പ് പ­ഞ്ചാ­യ­ത്തു­ക­ളും( ജാ­തി പ­ഞ്ചാ­യ­ത്തു­കള്‍), കൃ­ത്യം നിര്‍­വ­ഹി­ക്കു­ന്ന­വരും പുതി­യ നി­യ­മ­പ്ര­കാ­രം ശി­ക്ഷാര്‍­ഹ­രാ­യി­രി­ക്കും. കൂ­ടാ­തെ രജി­സ്­റ്റര്‍ വി­വാ­ഹ­ത്തി­ന്റെ നോ­ട്ടീ­സ് കാ­ലാ­വ­ധി 30 ദിവ­സം എന്ന­ത് എ­ടു­ത്തു­ക­ള­യാനും സര്‍­ക്കാ­രി­ന് ആ­ലോ­ച­ന­യുണ്ട്.

കു­ടു­ബ­ത്തി­ന്റെ അ­ഭി­മാ­ന­ത്തി­ന് ക്ഷ­തം വ­രു­ത്തി­ ത­ന്റെ ഇ­ഷ്ട­മ­നു­സ­രി­ച്ചു­ള്ള ജീ­വി­ത­പ­ങ്കാ­ളി­യെ തി­ര­ഞ്ഞെ­ടു­ക്കു­ന്നവ­രെ കൊ­ന്നു­ക­ള­യു­ന്ന­താ­ണ് മാ­നം കാ­ക്കല്‍ കൊ­ല. ഇ­ത്ത­രം കൊ­ല­പാ­ത­ക­ങ്ങള്‍ വര്‍­ധി­ച്ചു വ­രു­ന്ന സാ­ഹ­ച­ര്യ­ത്തില്‍ ക­ഴി­ഞ്ഞ­മാ­സം ഉ­ത്ത­രേ­ന്ത്യ­യി­ലെ 8 സം­സ്ഥാന­ങ്ങ­ളോ­ട് സു­പ്രിം കോട­തി വി­ശ­ദീ­കര­ണം ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്നു.
വോ­ട്ടു ബാ­ങ്ക് ല­ക്ഷ്യ­മിട്ട് രാ­ഷ്ട്രീ­യ പ്ര­വര്‍­ത്ത­കരും ഇത്ത­രം കൊ­ല­പാ­ത­കങ്ങ­ളെ ക­ണ്ടി­ല്ലെ­ന്നു ന­ടി­ക്കു­ക­യാ­ണ് എ­ന്നും ആ­രോപ­ണം ഉ­യര്‍­ന്നി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.