തെലുങ്കാന: ആണ്‍കുട്ടികളോട് സൗഹൃദം സ്ഥാപിച്ചതിന് പതിമൂന്ന് വയസ്സുകാരിയെ അച്ഛന്‍ ചവിട്ടി കൊന്നു.
ഹൈദരാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള നല്‍ഗൊണ്ട ജില്ലയിലെ ചിത്തപ്പള്ളി ഗ്രാമത്തിലെ പി.നരസിംഹയാണ് ആണ്‍ കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചതിന് പതിമൂന്ന് വയസ്സുകാരി മകളെ ചവിട്ടി കൊന്നത്.

പെണ്‍കുട്ടിയെ കൊന്നത് പുറത്ത് അറിയാതിരിക്കാന്‍ നരസിംഹയും പെണ്‍കുട്ടിയുടെ അമ്മ ലിംഗമ്മയും കൂടി ശവശരീരം കത്തിക്കുകയും അത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടി ആണ്‍കുട്ടികളോട് സൗഹൃദം സ്ഥാപിച്ചതിന്റെ പേരില്‍ നരസിംഹയും മകളും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ പെണ്‍കുട്ടി കൊല്ലപെടുകയും ചെയ്തു. തുടര്‍ മൃതദേഹം
നരസിംഹയും ഭാര്യയും കൂടി കത്തിക്കുകയും പെണ്‍കുട്ടി അത്മഹത്യ ചെയ്തതായി പുറം ലോകത്തെ അറിയിക്കുകയും ചെയ്തു.


Also Read  പീഡനത്തിന് ഇരയാക്കിയ മകനെ അമ്മ കൊട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; സഹായിയായി മൂത്തമകനും


എന്നാല്‍ ഇതില്‍ സംശയം തോന്നിയ പോലീസ് ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയല്ലെന്ന് വ്യക്തമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒരാള്‍ സ്വയം തീ കൊളുത്തിയാല്‍ അവര്‍ സഹായത്തിനായി വേദനയില്‍ കരയുകയും ഓടുകയും ചെയ്യും. എന്നാല്‍ ഇവിടെ മൃതദേഹം ഒരു സ്ഥലത്തിട്ട് കത്തിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.