Administrator
Administrator
മാനം കാക്കുമോ കൊലകള്‍ ?
Administrator
Friday 23rd July 2010 11:40pm

inside outside/ രേവതി നായര്‍

സതിപോലെയുള്ള അനാചാരങ്ങള്‍ ഇന്ത്യയെ വിട്ടുപോയിട്ട് കാലം ഏറെയായി.ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യചാടി ചാകുന്നത് നമുടെ ചിന്തയില്‍ പോലും വരാറില്ല.എന്നാല്‍ ഈ നൂറ്റാണ്ടില്‍ അതിലേറെ ദാരുണമായ സാമൂഹ്യവിപത്തിലെക്കാണ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളും നഗരങ്ങളും പോകുന്നത്.ഹോണര്‍ കില്ലിംഗ് അഥവാ മാനം കാക്കല്‍ കൊല.സമൂഹത്തിന്റെ മുന്‍പില്‍ കുടുംബത്തിന്റെ മാനം തകരുപ്പോള്‍,അതിന് കാരണക്കായവരെ കൊന്നു കളയുകയെന്നതാണ് മാനം കാക്കാല്‍ കൊല.അപരാധിയായ അച്ഛനെ മകന്‍ കൊല്ലുന്നു….അമ്മയും അച്ഛനും മക്കളെ കൊല്ലുന്നു.ജേഷ്ഠന്‍ അനുജന്റെ ചോരകൊണ്ട് കുടുബത്തിന്റെ മാനം കാക്കുന്നു…. ഒരു രാത്രിയുടെ മറവില്‍ ആരുമറിയാതെ സംഭവിക്കുന്നതല്ലിത്.വ്യക്തമാ

യതത്രങ്ങള്‍ ആവിഷ്ക്കരിച്ച് കുടുബത്തിലെ എല്ലാവരുടെയും അറിവോടെയാണ് അപരാധിയുടെ ജീവനെടുക്കുന്നത്.ഉന്തരേന്ത്യയിലെ പ്രാദേശിക പത്രങ്ങള്‍ ഒരു മാനം കാക്കല്‍ കൊലയുടെ വാര്‍ത്തയെങ്കിലുമില്ലാതെ ഇന്ന് പ്രസിദ്ധീകരിക്കപ്പെടുന്നില്ല.ഈ സാമൂഹ്യവിപത്തിനു മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ് നമ്മുടെ രാജ്യത്തെ ഭരണകൂടം.

എവിടെ തുടങ്ങുന്നു, ഇനി എങ്ങേട്ട് ?

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകള്‍ക്ക് മുന്‍പാണ് ഇന്ത്യയില്‍ മാനം കാക്കല്‍ കൊല തുടങ്ങുന്നത്.തുടര്‍ന്ന് ദേശിയ വനിതാ കമ്മീഷന്‍ 1990ല്‍ ഇതിന്റെ പ്രശനങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കുന്നതിന് ഒരു സ്റാറ്റ്യൂട്ടറി സമിതിയെ നിയമിച്ചിരുന്നു.സമിതിയുടെ ഇടപെടല്‍ മാനം കാക്കല്‍ കൊലയെ ഉന്തരേന്ത്യയില്‍ നിന്നും ഭാഗികമായി ഇല്ലാതാക്കി.എന്നാലു അവിടവിടെ ചോര വീണിരൂന്നു.കാലം കടന്നു പോയപ്പേള്‍ മാനം കാക്കാന്‍, കൊലയാളി ആയവരുടെ എണ്ണം കുറഞ്ഞു.പക്ഷെ ആ കാലം തിരിച്ചുവരികയാണ്,,,,,,അതിലെറെ വേഗതയില്‍,തീവ്രതയില്‍,ശൌര്യത്തില്‍.

പുണ്യനദികളുടെ നാടായ പഞ്ചാബ്,രാജസ്ഥാന്‍,ബീഹാര്‍.കോമണ്‍വെല്‍ത്ത് ഗെയിംസിനെ വരവേല്‍ക്കാനിരിക്കുന്ന ഡല്‍ഹി,അയല്‍ സംസ്ഥാനങ്ങളായ ഹരിയാന,ഉത്തര്‍പ്രദേശിന്റെ പശ്ചിമേഖല,ഇവിടെക്കെ മാനം കാക്കല്‍ കൊല ഭരണസംവിധാനങ്ങളെ ഞെട്ടിച്ചുകൊണ്ട് നടക്കുന്നു.

ഇരുപത്തിമൂന്ന്കാരിയായ ഡല്‍ഹി മാധ്യമപ്രവര്‍ത്തക നിരുപമ പദക്ക് ജാര്‍ഖണ്ഡിലെ വീട്ടില്‍ കൊല്ലപ്പെട്ടതോടെയാണ് മാനം കാക്കല്‍ കൊല വര്‍ഷങ്ങള്‍ക്ക് ശേഷം സജീവ ചര്‍ച്ചാവിഷയമാകുന്നത്.ഡല്‍ഹിയില്‍ പഠിക്കാനെത്തിയകാലത്ത് നിരുപം പദക്ക് കയസ്ത്ത ജാതിയില്‍പെട്ട പ്രിയബന്‍ഷു രജ്ഞനെ പ്രണയിച്ചു.ബ്രാഹ്മണകുടുബത്തില്‍ ജനിച്ച നിരുപമക്ക് ആ പ്രണയത്തിനു കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവനായിരുന്നു.

പ്രണയമറിഞ്ഞ നിരുപമയുടെ ബന്ധുക്കള്‍ അവളെ വീട്ടിലേക്ക് വിളിച്ചുവരുത്തികൊന്നുകളഞ്ഞു.നിരുപമ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടപ്പോള്‍,അവളുടെ അമ്മ സുധ ജലിലറക്കുള്ളിലായി. കാമുകന്‍മാരെ കാണാന്‍ പോയ രണ്ട് പെണ്‍കുട്ടികള്‍ വെടിയേറ്റുമരിച്ചു…കൊലകള്‍ സംഭവിക്കുന്നു.നിരുപമ പദക്ക് ഒരു രക്തസാക്ഷി മാത്രം

എന്തുകൊണ്ട് കൊലകള്‍ സംഭവിക്കുന്നു

ജനാധിപത്യ സോഷ്യലിസ്റ് റിപ്പബ്ളിക്ക് ആണെങ്കിലും,നാട്ടുരാജ്യത്തിന്റെ സ്വഭാവമുള്ള ഖാപ്പ് പഞ്ചയാത്തുകളാണ് (ഖാപ്പ് എന്നാല്‍ സാമൂഹിക,രാഷ്ട്രിയ കൂട്ടായ്മക്ക് ഉപയോഗിക്കുന്ന പദമാണ്) ഇന്നും പല ഉന്തരേന്ത്യന്‍ ഗ്രാമങ്ങളിലും കാര്യങ്ങള്‍ നിശ്ചയിക്കുന്നത്്.

84 ഗ്രാമങ്ങള്‍ ചേരുന്ന രാഷ്ട്രീയ യൂണിറ്റിനെ ഖാപ്പ് എന്ന് വിശേഷിപ്പിക്കുന്നു.ഈ ഖാപ്പുകളുടെ കാര്യങ്ങളില്‍ അവസാനവാക്ക് ഖാപ്പ് പഞ്ചായത്തുകളാണ്.ഇത്തരം വിവിധ ഖാപ്പ് പഞ്ചായത്തുകളുടെ കൂട്ടായ്മയെ സര്‍വ്വ ഖാപ്പ് എന്ന് പറയുന്നു.ആ മേഖലയിലുള്ള എല്ലാവിധ സമുദായങ്ങളും ഖാപ്പ് പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുക്കും.അതിനാല്‍ എല്ലാ വിഭാഗങ്ങളും അനുകൂലിക്കുന്ന തീരുമാനങ്ങള്‍ ഈ പഞ്ചായത്തുകളില്‍ നിന്ന് ഉണ്ടാവുകയും ജനങ്ങള്‍ അത് നടപ്പാക്കുകയും ചെയ്യുന്നു.

ഒരേ ഗോന്ത്രത്തില്‍പ്പെട്ടവരും, ഉപ-ജാതിയില്‍പ്പെട്ടവരും തമ്മിലുള്ള വിവാഹത്തെ ഖാപ്പ് പഞ്ചായത്തുകള്‍ എതിര്‍ക്കുന്നു.അന്യജാതിയില്‍ നിന്നുള്ള വിവാഹത്തെ എതിര്‍ക്കുന്നു.ഉദാഹരണത്തിന് ജാട്ടുകളോ,രജപുത്രരോ മറ്റൊരുജാതിയില്‍ നിന്ന് വിവാഹം കഴിച്ചാല്‍ ദമ്പതികളെ കൊല്ലാനാണ് തീരുമാനം.മാതാപിതാക്കളുടെ അനുവാദമില്ലാതെ ജാതി സമവാക്യങ്ങള്‍ക്ക് അനുകൂലമായ വിവാഹം കഴിച്ചാല്‍ പോലും കൊല്ലപ്പെടാം.മാനം കാക്കല്‍ കൊലക്കിന്ന് കാരണമാകുന്നതില്‍ പ്രധാനം പ്രണയങ്ങളും അനുബദ്ധ വിഷയങ്ങളുമാകാം.എന്നാല്‍ ഇതു മാത്രമല്ല ഖാപ്പ് പഞ്ചായത്തുകളുടെ തീരുമാനപ്രകാരം മാനം കാക്കല്‍ കൊലക്ക് ആധാരം.

1.കുലത്തിനും ഗോത്രത്തിനും ചേരാത്ത വസ്ത്ര ധാരണ രീതി

2.കുടുംബം നിശ്ചയിക്കുന്ന വിവാഹത്തെ തടസപ്പെടുത്തുകയും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുക

3.സ്വവര്‍ക്ഷലൈംഗികതയും,വിവാഹേതര ലൈംഗിക ബന്ധവും.

മാനം കാക്കല്‍ കൊലയില്‍ പ്രതികളാവുന്നരുടെ മോചനത്തിന് ഖാപ്പ് പഞ്ചായത്തുകളാണ് പണം മുടക്കുന്നത്. തങ്ങളുടെ ഗോത്രങ്ങളുടെ പരാമ്പരാഗത വിശ്വാസമനുസരിച്ച് ഹിന്ദു വിവാഹ നിയമം ഭേദഗതി ചെയ്യണമെന്നാണ് ഖാപ്പ് പഞ്ചായത്തുകളുടെ നിലപാട്

ഒന്നും ചെയ്യാനാകാതെ സര്‍ക്കാര്‍

നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ ഖാപ്പ് പഞ്ചായത്തുകള്‍ നിലയുറപ്പിക്കുമ്പോള്‍ ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കാനാവുന്നില്ല.മാനം കാക്കല്‍ കൊലക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വകുപ്പ് പ്രകാരം കഠിനശിഷ കിട്ടില്ല.ഈ കുറ്റത്തിന് വധശിക്ഷ ലഭിക്കുന്നതിന് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും ഇനിയും തീരുമാനമായിട്ടില്ല.ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടുബാങ്ക് തകരും.

വധശിക്ഷ നല്‍കിയാല്‍

ഉരുക്ക് മുഷ്ടി ചുരുട്ടി തീരുമാനങ്ങള്‍ എടുത്താലും അവസാനിക്കുന്ന സാമൂഹ്യ വിപത്തല്ല മാനം കാക്കല്‍ കൊല.

1.ജീവനെടുക്കാനുള്ള അവകാശം മനുഷ്യനല്ലെന്ന് മനസിലാക്കപ്പിക്കണം

2.മാന-നഷ്ടങ്ങള്‍ കുടുബസ്നേഹങ്ങള്‍ കൊണ്ട് തിരികെ കൊണ്ടുലരപ്പെടണം… ഇതെല്ലാം നമ്മുക്ക് ആഗ്രഹിക്കാം.

കൊലപാതക കേസുകളില്‍ വധശിക്ഷ ലഭിക്കാന്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും വേണം.മാനം കാക്കല്‍ കൊലയില്‍ ഇതിനൊക്കെ ഏറെ ബൂദ്ധിമുട്ടുംഒരു സമൂഹത്തിന്റെ പിന്തുണ കൊലക്ക് ഉള്ളമ്പോള്‍ സാക്ഷി പറയാന്‍ ആരും ഉണ്ടാവില്ല.കുടുംബത്തിന് മാനക്കേട് ഉണ്ടാക്കിയ മകളെ കൊല്ലുന്നത് അച്ഛനോ,അമ്മയോ,സഹോദരി..സഹോദരന്‍മാരാകാം..കൊല്ലപ്പെ ട്ടവരുടെ കുടുംബത്തിന് താല്പര്യമില്ലെങ്കില്‍ പിന്നയാര്‍ക്ക്. ഒരു കാര്യം ഉറപ്പ് നമ്മുക്ക് നാളെയും ഈ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വന്നേക്കാം…

Advertisement