എഡിറ്റര്‍
എഡിറ്റര്‍
ഹണി ബീ
എഡിറ്റര്‍
Friday 22nd February 2013 10:29am

പ്രശസ്ത സംവിധായകനും നടനും നിര്‍മാതാവുമായ ലാലിന്റെ മകന്‍ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രമാണ് ഹണി ബീ.  ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ലാലിന്റെ മകന്‍ തന്നെയാണ്.

Ads By Google

നര്‍മ്മത്തിനും സംഗീതത്തിനുമെല്ലാം ഏറെ പ്രാധാന്യം നല്‍കി പുത്തന്‍ ആശയങ്ങളുമായി ഒരു സംഘം യുവാക്കളുടെ കഥയാണ് ഹണിബി.

ഫോര്‍ട്ട് കൊച്ചിയിലെ ഒരു ബാന്‍ഡ് സംഘത്തിലെ അഞ്ച് അംഗങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥാവികസനം.

സെബാസ്റ്റ്യന്‍, അബു, അംബ്രോസ് പെരേര, ഫെര്‍ണാണ്ടസ് ഡിസില്‍വ, എയ്ഞ്ചല്‍ എന്നിവരാണിവര്‍. ഇവര്‍ക്കൊപ്പം അംബ്രോസിന്റെ ചേച്ചി സാറയും ഈ ഗ്രൂപ്പിലുണ്ട്.

ഇവിടെ സെബാസ്റ്റ്യന്‍, അബു, അംബ്രോസ്, ഫെര്‍ണാണ്ടസ്, എയ്ഞ്ച ല്‍, സാറ എന്നിവരെ യഥാക്രമം ആസിഫ് അലി, ശ്രീനാഥ് ഭാസി, ബാലു (മാണിക്യക്കല്ല് ഫെയിം), ബാബുരാജ്, ഭാവന, അര്‍ച്ചനാ കവി എന്നിവര്‍ അവതരിപ്പിക്കുന്നു.

രാജീവ് പിള്ള, ലെന, വിജയ് ബാബു എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ദീപക്‌ദേവ് ഈണം പകര്‍ന്നിരിക്കുന്നു. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

അഴകപ്പന്റെ അസോസിയേറ്റ് കാമറാമാനായി പ്രവര്‍ത്തിച്ചുപോന്നിരുന്നയാളാണ് ആല്‍ബി. എഡിറ്റംഗ്- രതീഷ് രാജ്, പ്രോജക്ട് ഡിസൈനര്‍- ജയ്‌സണ്‍ എളങ്ങുളം.

Advertisement