എഡിറ്റര്‍
എഡിറ്റര്‍
ഇനി ഹോണ്ടയുടെ വിമാനവും
എഡിറ്റര്‍
Thursday 8th November 2012 12:33am

ബൈക്കിലും കാറിലും ഒതുങ്ങി നിന്നിരുന്ന ഹോണ്ടയെ ഇനി വിമാനനിര്‍മാണ മേഖലയിലും കാണാം. വാഹന വ്യവസായ മേഖലയില്‍ എതിരാളികളെയെല്ലാം പിന്നിലാക്കുന്ന ഹോണ്ട വിമാന മേഖലയിലും അത് പിന്തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

ബിസിനസ് ജെറ്റായ ‘ഹോണ്ട ജെറ്റ് ലൈന്‍’ അവതരിപ്പിച്ചുകൊണ്ടാണ് വിമാനമേഖലയിലേക്കുള്ള കമ്പനിയുടെ അരങ്ങേറ്റം. തുടക്കമെന്ന നിലയില്‍ യു.എസിലെ ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി(എഫ്.എ.എ)യില്‍ നിന്നുള്ള വിവിധ അനുമതികള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കമ്പനി.

Ads By Google

വ്യോമഗതാഗത മേഖലയില്‍ പുത്തന്‍ മൂല്യങ്ങള്‍ ഉറപ്പുനല്‍കുന്ന ഉല്‍പന്നങ്ങളാണ് കമ്പനി അവതരിപ്പിക്കുകയെന്നാണ് ഹോണ്ട എയര്‍ക്രാഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മിച്ചിമാസ ഫ്യുജിനൊയുടെ വാഗ്ദാനം.

ആവശ്യത്തിന് സമയമെടുത്ത് വളരെ മികച്ച ടെക്‌നോളജിയില്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഹോണ്ട ജെറ്റ അവതരിപ്പിക്കാനാണ് താത്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അത്യാധുനിക, ലൈറ്റ് ബിസിനസ് ജെറ്റ് എയര്‍ക്രാഫ്റ്റ് എന്നാണ് ‘ഹോണ്ട ജെറ്റ് ലൈന്‍’ ശ്രേണിയെ നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള വിമാനങ്ങളുടെ അസംബ്ലിങ് ആരംഭിച്ചതായും പരീക്ഷണ – നിരീക്ഷണപ്പറക്കലുകള്‍ അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നും ഹോണ്ട അറിയിച്ചുകഴിഞ്ഞു.

Advertisement