ബാംഗ്ലൂര്‍: പ്രശസ്ത കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട അതിന്റെ പ്രശസ്തമായ സിറ്റി കാറുകള്‍ പിന്‍വലിക്കാനൊരുങ്ങുന്നു. 57,800 കാറുകളാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് പിന്‍വലിക്കുന്നത്.

എന്‍ജിന്റെ വാല്‍വുകളിലുണ്ടായ പ്രശ്‌നമാണ് കാറുകള്‍ തിരിച്ചുവിളിക്കാനുള്ള നീക്കത്തിന് പിന്നില്‍. ഇത്തരം കേടുവന്ന എന്‍ജിനുകള്‍ക്ക് പകരം പുതിയ വാല്‍വുകള്‍ ഫിറ്റ് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

2008 നവംബറിനും 2009 ഡിസംബറിനും ഇടയില്‍ പുറത്തിറക്കിയ കാറുകളാണ് പിന്‍വലിക്കുന്നത്.