ന്യൂദല്‍ഹി: ജപ്പാനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ജാസിന്റെ ഉത്പാജദനം അവസാനിപ്പിക്കുന്നു. അടുത്തമാസത്തോടെ ഉത്പാദനം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട.

Ads By Google

ജാസ് നിര്‍ത്തലാക്കി അടുത്ത വര്‍ഷത്തോടെ മുതല്‍ പുതിയ മോഡല്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. ജാസിന്റെ ന്യൂജനറേഷന്‍ മോഡല്‍ എന്നാണ് പുതിയ മോഡലിനെ കുറിച്ച് കമ്പനി പറയുന്നത്.

2014 ല്‍ ഈ മോഡല്‍ വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അതേസമയം, ടുത്ത ഏപ്രിലില്‍ ഹോണ്ടയുടെ പുതിയ സെഡാന്‍ മോഡല്‍ അമേസ് വിപണിയിലെത്തുമെന്നാണ് അറിയുന്നത്.