ന്യദല്‍ഹി: ജപ്പാന്‍ കാര്‍ നിര്‍മ്മാതക്കളായ ഹോണ്ട 72000 കാറുകള്‍ തിരികെ വിളിക്കുന്നു. 20052007 കാലത്തായി വിറ്റഴിക്കപ്പെട്ട 72,115 സിറ്റി സെഡാന്‍ കാറുകളാണ് കമ്പനി തിരികെ വിളിക്കുന്നത്. പവര്‍ വിന്‍ഡോ സ്വിച്ചിലെ തകരാറിനെ തുടര്‍ന്നാണ് നടപടി.

സീല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഹോണ്ട സീല്‍ കാര്‍സ് ഇന്ത്യ(എച്ച്.എസ്.സി.എല്‍) എന്ന പേരിലാണ് കമ്പനി ഇന്ത്യയില്‍ കാറുകള്‍ വിറ്റഴിക്കുന്നത്. 2007ല്‍ നിര്‍മ്മിച്ച 8,532 സിറ്റി കാറുകള്‍ ജനുവരിയില്‍ കമ്പനി തിരികെ വിളിച്ചിരുന്നു. ഇത് വരെ കാറിനെ കുറിച്ച പരാതികളൊന്നും ഇന്ത്യയില്‍ നിന്നുയര്‍ന്നിട്ടില്ല.

എങ്കിലും ആഗോളികമായി നവീകരിക്കുന്നതിന്റെ ഭാഗമായി 2005 മുതല്‍ പുറത്തിറക്കിയ കാറുകള്‍ കൂടി കമ്പനി തിരിച്ച് വിളിക്കുകയാണ്. ഗുണനിലവാരത്തില്‍ യാതൊരു വിട്ട് വീഴ്ചക്കും കമ്പനി തയ്യാറാകാത്തത് കൊണ്ടാണ് കാറുകള്‍ തിരികെ വിളിക്കുന്നതെന്നും തകരാറ് പുര്‍ണ്ണമായും സൗജന്യമായാണ് പരിഹരിച്ച് നല്‍കുന്നതെന്നും കമ്പനി പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കി.