എഡിറ്റര്‍
എഡിറ്റര്‍
പുതിയ ഹോണ്ട സ്‌കൂട്ടര്‍
എഡിറ്റര്‍
Friday 14th June 2013 3:22pm

activa-Dool

ഗീയര്‍ലെസ് സ്‌കൂട്ടര്‍ വിഭാഗത്തില്‍ മത്സരിക്കാന്‍ കൂടുതല്‍ കമ്പനികള്‍ എത്തിയതോടെ ഹോണ്ട മോഡല്‍ നിര വിപുലീകരിക്കുകയാണ്. ആക്ടിവ ഐ എന്ന പുതിയ മോഡലിനെ കമ്പനി വിപണിയിലിറക്കി.

വിലക്കുറവുള്ള ആക്ടിവ മോഡല്‍ എന്നു വിശേഷിപ്പിക്കാവുന്ന സ്‌കൂട്ടറിന് 44,200 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്!ഷോറൂം വില. ഹോണ്ടയുടെ ഗീയര്‍ലെസ് സ്‌കൂട്ടറുകളില്‍ വച്ചേറ്റവും വിലക്കുറവുള്ള മോഡലും ഇതു തന്നെ.

Ads By Google

ഹീറോ പ്ലഷറിനോടു രൂപ സാമ്യമുണ്ട് ആക്ടിവ ഐയ്ക്ക്. ആക്ടീവയുടെ അതേ 109.2 സിസി ,എട്ടു ബിഎച്ച്പി കരുത്തുള്ള എന്‍ജിനാണ് ഇതിനും. കോംബി ബ്രേക്ക് സിസ്റ്റം , മെയിന്റനന്‍സ് ഫ്രീ ബാറ്ററി , ട്യൂബ് ലെസ് ടയറുകള്‍ എന്നീ പ്രത്യേകതകളുണ്ട്.

സീറ്റിനടിയില്‍ 18 ലീറ്ററാണ് സ്‌റ്റോറേജ് സ്‌പേസ്. ആക്ടിവയെക്കാള്‍ ചെറിയ തോതില്‍ നീളക്കൂടുതലുണ്ട്. ഭാരം 8 കിമീ കുറവ് , 103 കിലോഗ്രാം. മുന്നിലും പിന്നിലും ഡ്രം ബ്രേക്ക് ഉപയോഗിക്കുന്നു. ലീറ്ററിനു 60 കിമീ ആണ് മൈലേജ് വാഗ്ദാനം.

ആല്‍ഫാ റെഡ് മെറ്റാലിക് , പര്‍പ്പിള്‍ മെറ്റാലിക് , പേള്‍ സണ്‍ ബീം വൈറ്റ് , ബീജ് മെറ്റാലിക് എന്നീ നിറങ്ങളില്‍ ലഭിക്കും.ഈ മാസം അവസാനത്തോടെ ഹോണ്ട ഷോറൂമുകളില്‍ വില്‍പ്പനയ്‌ക്കെത്തും.

ഹോണ്ടയുടെ ഏറ്റവും വിലക്കുറവുള്ള ഗീയര്‍ലെസ് സ്‌കൂട്ടറായ ആക്ടിവ ഐ വിപണിയിലെത്തി.

Advertisement