ന്യൂദല്‍ഹി: ജപ്പാന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോഴ്‌സ് സൂപ്പര്‍ ബൈക്ക് പുറത്തിറക്കി.17.5 ലക്ഷം വിലവരുന്ന ‘വി എഫ് ആര്‍ 1200 എഫ് ‘ ആണ് വെള്ളിയാഴ്ച്ച ദല്‍ഹിയില്‍ പുറത്തിറക്കിയത്. 1,237 സി സി എന്‍ജിനും ‘ഡ്വുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍’ ടെക്‌നോളജിയുമാണ് സൂപ്പര്‍ബൈക്കിന്റെ പ്രത്യേകത.

സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ യുവജനതയെ ലക്ഷ്യമിട്ടാണ് ഹോണ്ട ബൈക്ക് പുറത്തിറക്കിയത്. ഹോണ്ടയുടെ ഏറ്റവും നൂതനമായ കുമാട്ടോ ഫാക്ടറിയിലാണ് സൂപ്പര്‍ ബൈക്കിന്റെ നിര്‍മ്മാണം നടന്നത്. നിലവില്‍ 88 ലധികം സൂപ്പര്‍ ബൈക്കുകള്‍ ഇന്ത്യന്‍ റോഡിലുണ്ട്. 100 ലധികം ബൈക്കുകള്‍ ഈ സാമ്പത്തികവര്‍ഷം പുറത്തിറക്കാന്‍ ഉദ്ദേശമുണ്ടെന്ന് ഹോണ്ട വക്താക്കള്‍ അറിയിച്ചു.