എഡിറ്റര്‍
എഡിറ്റര്‍
വര്‍ഷത്തില്‍ 4 പുതിയ മോഡലുമായി ഹോണ്ട
എഡിറ്റര്‍
Saturday 19th January 2013 2:04pm

ഇന്ത്യയില്‍ ഇനി വര്‍ഷം തോറും നാലു പുതിയ മോഡലുകള്‍ വീതം അവതരിപ്പിക്കുമെന്ന് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട.
ഹരിയാനയിലെ മനേസാറില്‍ പുതിയ സാങ്കേതിക കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെയാവും ഇത്.

Ads By Google

ആര്‍. ആന്‍ഡ് ഡി., എച്ച്. എം. എസ്. ഐ. ടെക്‌നിക്കല്‍ സെന്ററുകളിലായി ഇരുനൂറോളം എന്‍ജിനീയര്‍മാരെയാണു ഹോണ്ട നിയോഗിച്ചിരിക്കുന്നത്.

2003 ലാണ് ഹോണ്ട ഇന്ത്യയില്‍ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത്. ഗുഡ്ഗാവിലെ വാടക കെട്ടിടത്തില്‍ ആരംഭിച്ച കേന്ദ്രമാണ് ഇപ്പോള്‍ പൂര്‍ണതോതിലുള്ള ആര്‍. ആന്‍ഡ് ഡി. കേന്ദ്രമായി വികസിപ്പിച്ചു മനേസാറിലെ നിര്‍മാണശാലയിലേക്കു മാറ്റിയത്.

മനേസാറിലെ ഹോണ്ട ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച നാല് മോഡലുകളെങ്കിലും ഓരോ വര്‍ഷവും വിപണിയിലറക്കാനാവുമെന്ന് എച്ച്. എം. എസ്. ഐ. പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ കീറ്റ മുറമറ്റ്‌സു പറഞ്ഞു.

ആഗോളതലത്തില്‍ തന്നെ ഹോണ്ടയുടെ ഇന്നൊവേഷന്‍ സെന്ററായി മാറുകയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ കൂടുതല്‍ വേഗത്തില്‍ പുതിയ മോഡലുകള്‍ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഭാവിയില്‍ പുതിയ മോഡലുകള്‍ക്കൊപ്പം നിലവിലുള്ളവയുടെ പരിഷ്‌കരിച്ച പതിപ്പുകളും ഈ കേന്ദ്രത്തില്‍ നിന്നാണു പുറത്തെത്തുകയെന്ന് അദ്ദേഹം അറിയിച്ചു.

Advertisement