എഡിറ്റര്‍
എഡിറ്റര്‍
സ്വപ്ന സാക്ഷാത്ക്കാരത്തിന് ഡ്രീം യുഗ
എഡിറ്റര്‍
Wednesday 16th May 2012 12:05pm

ന്യൂദല്‍ഹി: ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായ പുത്തന്‍ ബൈക്കുമായി ഹോണ്ട വീണ്ടും ഇരു ചക്രവാഹന വിപണിയില്‍ വിപ്ലവമുണ്ടാക്കാന്‍ എത്തുന്നു. ഹോണ്ടയുടെ പുതിയ മോഡലായ ഡ്രീം യുഗയാണ് യുവാക്കളെ ലക്ഷ്യം വച്ചുകൊണ്ട് ഹോണ്ട പുറത്തിറക്കിയത്. മൂന്നു വ്യത്യസ്ത മോഡലുകളില്‍ നിരത്തിലിറങ്ങുന്ന ഡ്രീം യുഗയ്ക്ക് 110 സി.സിയാണുള്ളത്. 8.5 ബിഎച്പിയാണ് ഇതിന്റെ ശക്തി. ഒരു ലിറ്റര്‍ പെട്രോളില്‍ 72 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഹോണ്ട ഇതു വരെ ഇറക്കിയതില്‍ ഏറ്റവും വില കുറഞ്ഞ വാഹനമെന്ന പ്രത്യേകതയും ഡ്രീം യുഗയ്ക്കുണ്ട്.

നിലവില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയുടെ 13ശതമാനം ഹോണ്ടയാണ് കൈയ്യടക്കിയിട്ടുള്ളത്. ഇത് 2020ഓടെ 30 ശതമാനമായി ഉയര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കമ്പനിയുടെ സി.ഇ.ഒ. കെയ്ത മുരമാത്സു പറഞ്ഞു. അധികം ബൈക്കുകള്‍ പുറത്തിറക്കി വിപണി കൈയ്യടക്കാനല്ല മറിച്ച് ഇതുപോലുള്ള വിലക്കുറവുള്ള ബൈക്കുകള്‍ വിപണിയിലെത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനയുള്ള ബൈക്കുകള്‍ ഡ്രീം യുഗയെക്കാള്‍ വില കുറഞ്ഞതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

100-110സി.സി വാഹനങ്ങളിലാണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നും ഇത് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും കമ്പനിയുടെ വൈസ് പ്രസിഡന്റ് വൈ.എസ്.ഗുലേറിയ പറഞ്ഞു. അടുത്ത മാര്‍ച്ചോടെ രാജ്യത്ത് 200ഓളം പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്ന കാര്യവും പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. വാഹന കയറ്റുമതിയിലും വര്‍ധനവ് വരുത്താനാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Advertisement