എഡിറ്റര്‍
എഡിറ്റര്‍
72 കി.മി മൈലേജുമായി ഹോണ്ട ഡ്രീം യുഗ പുറത്തിറങ്ങി
എഡിറ്റര്‍
Wednesday 27th June 2012 10:19am

കൊച്ചി : ഹോണ്ടയുടെ പുതിയ മോഡല്‍ ഡ്രീം യുഗ പുറത്തിറങ്ങി. 110 സിസി വിഭാഗത്തിലുള്ള ഡ്രീം യുഗയുടെ മൈലൈജ് 72 കി.മി ആണ്. 110 സിസി 4 സ്‌ട്രോക്ക് എഞ്ചിനാണ് ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. ആകര്‍ഷകമായ ഗ്രാഫിക്‌സും അലൂമിനിയം ഗ്രാബ് റെയിലുമാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍.

ഉയര്‍ന്ന സസ്‌പെന്‍ഷന്‍ സ്‌ട്രോക്ക്, വിസ്‌ക്യൂവസ് എയര്‍ ഫില്‍ടര്‍, 5 സ്റ്റെപ് അഡ്ജസ്റ്റബിള്‍ റിയര്‍ സസ്‌പെന്‍ഷന്‍, എയ്‌റോ ഡയനാമിക് ഫ്രണ്ട് കൗള്‍ എന്നിവയും ഡ്രീം യുഗയുടെ സവിശേഷതകളാണ്. 47,602  രൂപയാണ്‌ ഡ്രീം യുഗയുടെ കൊച്ചിയിലെ എക്‌സ് ഷോറൂം വില.

ബ്ലാക്ക്, മണ്‍സൂണ്‍ ഗ്രേ മെറ്റാലിക്, ആല്‍ഫാ റെഡ് മെറ്റാലിക്, ഫോഴ്‌സ് സില്‍വര്‍ മെറ്റാലിക്, മേപ്പിള്‍ ബ്രൗണ്‍ മെറ്റാലിക് എന്നീ നിറങ്ങളില്‍ ബൈക്ക് ലഭ്യമാണ്.

ഇടത്തരക്കായ ഉപഭോക്താക്കള്‍ക്ക് വേണ്ടി കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ ഇറക്കുമെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ദക്ഷിണ മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ മൊകാത്തോ യോഷി പറഞ്ഞു.

Advertisement