എഡിറ്റര്‍
എഡിറ്റര്‍
ഹോണ്ട സി.ആര്‍.വി.യുടെ പുതിയ മോഡല്‍ പുറത്തിറക്കി
എഡിറ്റര്‍
Thursday 14th February 2013 12:20pm

മുബൈ: ഹോണ്ട സി.ആര്‍.വി.യുടെ പുതിയ മോഡല്‍ പുറത്തിറക്കി. പഴയ മോഡലില്‍ നിന്നും ഏറെ വ്യത്യസ്തമാണ് പുതിയ മോഡല്‍. എച്ച്.ഐ.ഡി പ്രൊജക്ടര്‍, ഹെഡാലാംപ്‌, പുതിയ ക്രോം ഗ്രില്‍, കൂടുതല്‍ സ്ഥലം എന്നിവയാണ് ഇതിന്റെ പ്രത്യേകതയായി കമ്പനി എടുത്ത് പറയുന്നത്.

2 എഞ്ചിനിലായി ഇറങ്ങുന്ന സി.ആര്‍..വി.യുടെ പെട്രോള്‍ വേര്‍ഷന്‍ മാത്രമാണ് വിപണിയിലെത്തിയത്. 2 ലിറ്റര്‍ എഞ്ചിന്‍ 14 കിലോമീറ്റര്‍ മൈലേജ് നല്‍കും.
ഓഡിയോ വീഡിയോ നാവിഗേഷന്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ സി.ആര്‍.വി.യിലുണ്ട്.

Ads By Google

19.95 ലക്ഷം മുതല്‍ 23.85 ലക്ഷം രൂപ വരെയാണ് ദല്‍ഹിയില്‍ വാഹനത്തിന്റെ എക്‌സ് ഷോറൂം വില. അന്താരാഷ്ട്ര വിപണിയില്‍ പുറത്തിറക്കി ഒരുവര്‍ഷത്തിന് ശേഷമാണ് ഹോണ്ട സിആര്‍വി ഇന്ത്യയിലേക്ക് എത്തുന്നത്.

പുതിയ പതിപ്പിന് ഡീസല്‍ മോഡല്‍ ഉണ്ടാകില്ല എന്നത് ആരാധകരെ  നിരാശപ്പെടുത്തിയിട്ടുണ്ട്. പുതിയ മോഡല്‍ പുറത്തിറക്കിയതിലൂടെ നഷ്ടപ്പെട്ടു പോയ പഴയ പ്രതാപം തിരിച്ചു പിടിക്കുകയാണ് ഹോണ്ട കമ്പനിയുടെ ലക്ഷ്യം.

അനുദിനം പെരുകുന്ന കാര്‍ വിപണിയിലേക്ക് ഹോണ്ടയുടെ പുതിയ മോഡല്‍കൂടെ എത്തുന്നതോടെ മത്സരം കടുത്തതാകും.

Advertisement