എഡിറ്റര്‍
എഡിറ്റര്‍
ഹോണ്ട സിആര്‍-വി എസ്.യു.വി മോഡല്‍ വരുന്നു
എഡിറ്റര്‍
Friday 8th February 2013 1:28pm

ന്യൂദല്‍ഹി: നാലാം ജനറേഷന്‍ സിആര്‍-വി എസ്.യു.വി മോഡല്‍ ഹോണ്ട കാര്‍ ഈ മാസം പുറത്തിറക്കും. ഈ മാസം 12ന് പുതിയ മോഡല്‍ വിപണിയിലെത്തുമെന്നാണ് അറിയുന്നത്.

Ads By Google

2013 ലെ ആദ്യത്തെ മോഡലാണ് ഹോണ്ട പുറത്തിറക്കുന്ന്ത. അതേസമയം, പുതിയ മോഡലിന്റെ വിലയെ കുറിച്ച് കമ്പനി യാതൊരു അറിയിപ്പും നല്‍കിയിട്ടില്ല.

എങ്കിലും നിലവിലെ മോഡലിനേക്കാളും അല്‍പ്പം അധികമാവും പുതിയ മോഡലിന്റെ വില എന്നാണ് അറിയുന്നത്. വലിയ ബൂട്ട് സപേസ് ആണ് പുതിയ മോഡലിന്റെ പ്രത്യേകത.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ മോഡലുകളില്‍ സിആര്‍-വി എത്തുമെന്നാണ് അറിയുന്നത്. സില്‍വര്‍ മെറ്റാലിക്, വെള്ള, ബ്രൗണ്‍ മെറ്റാലിക്, കാര്‍മലിന്‍ റെഡ് പേള്‍ എന്നീ നിറങ്ങളിലാണ് കാര്‍ എത്തുന്നത്.

6.1 ഇഞ്ച് ടച്ച് സ്‌ക്രീനോടുകൂടിയ മ്യൂസിക് സിസ്റ്റം, ഐപോഡ്, യു.എസ്.ബി കണക്ടിവിറ്റി, ക്രൂയിസ് കണ്‍ട്രോള്‍, സണ്‍ റൂഫ്, ആറ് എയര്‍ ബാഗ് എന്നിവയും സിആര്‍-വിയില്‍ ഉണ്ട്.

കൂടാതെ പാര്‍ക്കിങ് ബ്രേക്ക്, റിയര്‍ വ്യൂ ക്യാമറ, ഹില്‍ അസിസ്റ്റ്, ഫ്രണ്ട് ഗ്രില്‍ എന്നിവയും ഈ മോഡലിലുണ്ട്.

Advertisement