എഡിറ്റര്‍
എഡിറ്റര്‍
പുതിയ ഹോണ്ട സിറ്റിയുടെ ബുക്കിങ് തുടങ്ങി
എഡിറ്റര്‍
Wednesday 27th November 2013 10:46am

honda city

ഡീസല്‍ എന്‍ജിനുമായി നാലാം തലമുറ ഹോണ്ട സിറ്റി ഇന്ത്യയിലെത്തി. പുതിയ സിറ്റിയുടെ വില്‍പ്പന ജനുവരിയില്‍ ആരംഭിക്കും. ബുക്കിങ് സ്വീകരിച്ചുതുടങ്ങി.

ഹ്യുണ്ടായി വെര്‍ണയുടെ ഫ്‌ലൂയിഡിക് ഡിസൈന്‍ അനുകരിച്ചതുപോലെയുള്ള രൂപമാണ് പുതിയ സിറ്റിയ്ക്ക്. പുതിയ ജാസ് ഹാച്ച്ബാക്കിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച സിറ്റിയ്ക്ക് വീല്‍ബേസ് പഴയതിലും 50 മിമീ കൂടിയിട്ടുണ്ട്.

ലഗ് റൂമില്‍ 60 മിമീ വര്‍ധയുണ്ടായി. വീതി, നീളം എന്നിവയില്‍ മാറ്റമില്ല. എന്നാല്‍ ഉയരം 10 മിമീ വര്‍ധിച്ചു. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പഴയതുതന്നെയെങ്കിലും ഇന്ധനക്ഷമത മെച്ചപ്പെടുത്തും വിധം ട്യൂണ്‍ ചെയ്തിട്ടുണ്ട്.

ഓട്ടോമാറ്റിക് ഗീയര്‍ ബോക്‌സ് ഓപ്ഷന്‍ ഇതിനുണ്ട്. അമെയ്‌സ് സെഡാന് ഉപയോഗിക്കുന്ന 1.5 ലീറ്റര്‍ ഐ ഡിടെക് എന്‍ജിന്റെ കരുത്ത് കൂടിയ വകഭേദമാണ് ഡീസല്‍ സിറ്റിയ്ക്ക്. എന്നാല്‍ ഇന്ധനക്ഷമതയില്‍ കുറവുണ്ടാകില്ല.

സി സെഗ്മെന്റ് വിഭാഗത്തില്‍ ഏറ്റവും പ്രീമിയം ഫീച്ചേഴ്‌സുള്ള മോഡല്‍ എന്ന പ്രത്യേകതയും പുതിയ സിറ്റിയ്ക്കുണ്ട്.

അഞ്ചിഞ്ച് എല്‍സിഡി സ്‌ക്രീന്‍ , മുന്നിലും പിന്നിലുമായി നാല് മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റുകള്‍ , സണ്‍ റൂഫ് , റിയര്‍ എസി വെന്റുകള്‍ , ക്രൂസ് കണ്‍ട്രോള്‍ , യുഎസ്!ബി  ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള എട്ട് സ്പീക്കര്‍ മ്യൂസിക് സിസ്റ്റം , മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ , കീ ലെസ് സ്റ്റാര്‍ട്ട്  , എസിയ്ക്ക് ടച്ച് സ്‌ക്രീന്‍ നിയന്ത്രണം എന്നിവ സിറ്റിയില്‍ കാണാം.

ഇന്ത്യയിലാണ് പുതിയ ഹോണ്ട സിറ്റി ആദ്യമായി ഉത്പാദിപ്പിക്കുന്നതും വില്‍പ്പനയ്ക്കിറക്കുന്നതും. തുടര്‍ന്ന് 60 രാജ്യങ്ങളിലേക്കും സിറ്റിയുടെ വില്‍പ്പന വ്യാപിപ്പിക്കും.

1996 ലാണ് സിറ്റി പുറത്തിറങ്ങിയത്. ലോകമൊട്ടാകെ ഇതിനോടകം 22 ലക്ഷം എണ്ണം വില്‍പ്പന നടന്നിട്ടുണ്ട്.  ഇന്ത്യയില്‍ ഹോണ്ടയുടെ ആദ്യ മോഡലായി 1998 ലാണ് സിറ്റി എത്തിയത്.

2003 നവംബറില്‍ രണ്ടാം തലമുറയും 2008 സെപ്റ്റംബറില്‍ മൂന്നാം തലമുറയും വില്‍പ്പനയ്‌ക്കെത്തി. ഇന്ത്യയില്‍ ഇതുവരെ 4.30 ലക്ഷം സിറ്റി വില്‍പ്പന നടന്നു.

Autobeatz

Advertisement