എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ നിന്നും ഹോണ്ട ബൈക്കുകള്‍ തിരിച്ച് വിളിച്ചു
എഡിറ്റര്‍
Monday 19th November 2012 4:50pm

മുംബൈ: ഹോണ്ട ഇന്ത്യയില്‍ നിന്നും ആദ്യമായി ബൈക്കുകളെ തിരിച്ച് വിളിക്കുന്നു. 11,500 സി.ബി.ആര്‍ 250 ആര്‍ മോട്ടോര്‍ സൈക്കിളുകളെയാണ് ഹോണ്ട തിരിച്ച് വിളിച്ചത്.

Ads By Google

2011 മാര്‍ച്ച് മാസത്തിനും 2012 സെപ്റ്റംബര്‍ മാസത്തിനും ഇടയില്‍ ഉത്പാദിപ്പിച്ച 250 സി.സി പ്രീമിയം ബൈക്കുകളാണ് കമ്പനി തിരിച്ച് വിളിച്ചത്. ഈ മോഡലിലെ മുന്നിലെ ബ്രേക്കുകള്‍ക്ക് ചില അപാകതകളുണ്ടെന്നും അത് പരിഹരിക്കാനാണ് തിരിച്ച് വിളിക്കുന്നതെന്നും ഹോണ്ട അറിയിച്ചു.

കമ്പനികളുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ വെച്ച് സൗജന്യമായി അപാകത കമ്പനിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ വെച്ച് സൗജന്യമായി പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്‍കുമെന്നും കമ്പനി അറിയിച്ചു. ഇതിന് ബൈക്കിന്റെ വാറന്റി  ബാധകമാകില്ല.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഇരുചക്ര വാഹനകമ്പനി ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.

ബൈക്ക് ഉപഭോക്താക്കള്‍ക്ക് ഹോണ്ടയോടുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനാണ് ഇത്തരം ഒരു നടപടി കൈക്കുള്ളുന്നതെന്നും ഹോണ്ട പറഞ്ഞു. ജപ്പാനീസ് വാഹന നിര്‍മ്മാണ കമ്പനിയാണ് ഹോണ്ട

Advertisement