ന്യൂദല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട ആഡംബരവാഹനമായ അക്കോര്‍ഡിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി.

19.60 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയ്ക്കുള്ളതാണ് പുതിയ അക്കോര്‍ഡ്. കസ്റ്റമേഴ്‌സിന്റെ തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍ പരിണഗിച്ചാണ് പുതുക്കിയ കാര്‍ പുറത്തിറക്കുന്നതെന്ന് കമ്പനി അറിയിച്ചു.

അക്കോര്‍ഡ് പുറത്തിറക്കിയ ശേഷം 25,000 യൂണിറ്റ് കാറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. നേരത്തേ എട്ടാം തലമുറ അക്കോര്‍ഡ് 2008 മേയില്‍ ഹോണ്ട പുറത്തിറക്കിയിരുന്നു.