Categories

ഹോണ്ട ‘ബ്രിയോ’ ചെന്നൈ വിപണിയില്‍

ചെന്നൈ: പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹോണ്ടയുടെ ആദ്യ ചെറുകാറായ ബ്രിയോ ചെന്നൈ വിപണിയിലെത്തി. നവീന സാങ്കേതികതയോടും മികച്ച സൗകര്യത്തോടെയും നിര്‍മിച്ച ബ്രിയോയില്‍ ഐ. വി. ടെക് എന്‍ജിനാണുപയോഗിച്ചിരിക്കുന്നത്.  സെപ്റ്റംബര്‍ അവസാനത്തോടെയാണ് കമ്പനി ഹാച്ച് ബാക്ക് മോഡലായ ബ്രിയോ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. പെട്രോളിന്റെ ഇ, എസ്, എസ്(ഒ), വി എന്നീ നാല് മോഡലുകളാണുള്ളത്. യഥാക്രമം 4.04 ലക്ഷം, 4.45 ലക്ഷം, 5 ലക്ഷം, 5.22 ലക്ഷം എന്നിങ്ങനെയാണ് ഹാച്ച് ബാക്ക് ബ്രിയോ മോഡലുകളുടെ വില. നീല, ചുവപ്പ്, ടൈറ്റാനിയം, സില്‍വര്‍, വെളുപ്പ്, കറുപ്പ് എന്നീ ആറു നിറങ്ങളില്‍ ലഭ്യമായ കാറിന് ലിറ്ററിന് 18.4 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന സൗകര്യം കാറിനുണ്ട്. എങ്കിലും ചെറുകാര്‍ വിഭാഗത്തിലാണ് ബ്രിയോ എത്തുന്നത്. ഡ്യൂവല്‍ എസ്. ആര്‍. എസ് ഫ്രംട്ട് എയര്‍ ബാഗ്, ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ഇംപാക്ട് മിറ്റിഗേറ്റിങ് ഹെഡ് റെസ്റ്റ്, ഐ. എസ്. ആര്‍. എസ് എയര്‍ ബാഗ് സിസ്റ്റം, പെഡെസ്ട്രിയന്‍ ഇന്‍ജ്വറി മിറ്റിഗേഷന്‍ ടെക്‌നോളജി എന്നിവയാണ് ബ്രിയോയുടെ പ്രധാന സവിശേഷതകല്‍. മാര്‍ക്കറ്റില്‍ മാരുതി സുസുക്കി സ്വിഫ്റ്റ്, ഫോര്‍ഡ് ഫിഗോ, ഹ്യുണ്ടായി ഐ ടന്‍, ടെയോട്ട ലിവ എന്നിവയോടായിരിക്കും ബ്രിയോക്ക് മത്സരിക്കേണ്ടി വരിക. മെട്രോ നഗരങ്ങളോടൊപ്പം ചെറു നഗരങ്ങളിലും വില്‍പ്പന ശക്തമാക്കാനാണ് കമ്പനിയുടെ തീരുമാനം.

അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ കാര്‍ കമ്പനി വികസിപ്പിച്ചെടുത്തത്. നേരത്തെ ജാസ് എന്ന ചെറു കാര്‍ ഹോണ്ട ഇന്ത്യയിലവതരിപ്പിച്ചിരുന്നു. എന്നാലിതിന് ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന ആഗസ്റ്റ് മദ്ധ്യത്തോടെ പരിഷ്‌കരിച്ച ഹോണ്ട ജാസ് പുറത്തിറക്കിയിരുന്നു. 5.50 ലക്ഷം രൂപ മുതല്‍ 6.06 ലക്ഷം രൂപ വരെയാണ് പരിഷ്‌കരിച്ച ജാസിന്റെ വില. പുതിയ മോഡലായ ബ്രിയോ വലിപ്പത്തില്‍ ജാസിനേക്കാള്‍ ചെറുതാണ് .നിലവില്‍ 83നഗരങ്ങളിലായി 135 ഓളം ഔട്ട്‌ലെറ്റുകളാണ് കമ്പനിക്കുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 90 നഗരങ്ങളിലായി 143 ഡീലര്‍ഷിപ്പ് ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.