ന്യൂദല്‍ഹി : ഡീസല്‍ കാറുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് ഹോണ്ടയുടെ ഡീസല്‍ കാര്‍ അടുത്ത വര്‍ഷമെത്തും. ഹോണ്ട ബ്രിയോ ആണ് അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങുന്നത്.

ഇന്ത്യയില്‍ ഡീസല്‍ കാറുകള്‍ 2014 ഓടെ ഇറക്കാനായിരുന്നു ഹോണ്ടയുടെ പദ്ധതി. എന്നാല്‍ ഈ തീരുമാനം മാറ്റി 2013 പകുതിയോടെ ബ്രിയോ വിപണിയില്‍ ഇറങ്ങുമെന്ന് കമ്പനി അറിയിച്ചു.

1.2 ലിറ്ററാണ് ബ്രിയോയുടെ എഞ്ചിന്‍ ശേഷി. ബ്രിയോക്ക് പുറമേ  സെഡാന്‍, ഹാച്ച് ബാക്ക് മോഡല്‍ ജാസ് എന്നിവയുടെ ഡീസല്‍ പതിപ്പ് പുറത്തിറക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നും 2015 ഓടെ പുതിയ 6 മോഡലുകള്‍ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഇത് 28,731 കാറുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഈ വര്‍ഷം 54,427 കാറുകളാണ് കമ്പനി വിറ്റഴിച്ചത്.