എഡിറ്റര്‍
എഡിറ്റര്‍
ഹോണ്ട ബ്രയോ ഒക്ടോബര്‍ 18 ന് എത്തും
എഡിറ്റര്‍
Sunday 7th October 2012 3:05pm

ന്യൂദല്‍ഹി: ഉത്സവ സീസണ്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ മോഡലുകള്‍ വിപണിയില്‍ എത്തിക്കാന്‍ മത്സരിക്കുകയാണ് രാജ്യത്തെ കാര്‍ കമ്പനികള്‍. ചിലവ് കുറഞ്ഞതും കൂടുതല്‍ സൗകര്യങ്ങളുള്ളതുമായ കാറുകള്‍ വിപണിയിലെത്തിക്കാനാണ് എല്ലാ കമ്പനികളും ശ്രദ്ധിക്കുന്നത്.

ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് തങ്ങളുടെ പുതിയ മോഡല്‍ ഹോണ്ട ബ്രയോ ഓട്ടോമാറ്റിക് ഉടന്‍ വിപണിയിലെത്തുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്.

Ads By Google

ഒക്ടോബര്‍ 18 ന് ബ്രയോ വിപണിയിലെത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ബ്രയോയ്ക്ക് ഉള്ളത്. 16.5 കി.മി/ലിറ്ററാണ് കമ്പനിയുടെ വാഗ്ദാനം.

മാരുതി സുസൂക്കി, എ സ്റ്റാര്‍, ഹ്യുണ്ടായി ഐ10  എന്നിവയായിരിക്കും ബ്രയോയുടെ മുഖ്യ എതിരാളികള്‍.

ബ്രയോയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി ഒക്ടോബര്‍ 18 വരെ കാത്തിരിക്കണമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

Advertisement