എഡിറ്റര്‍
എഡിറ്റര്‍
ഉത്സവ സീസണില്‍ ഹീറോ വിറ്റഴിച്ചത് ഒരു ലക്ഷം ടൂ വീലറുകള്‍
എഡിറ്റര്‍
Wednesday 14th November 2012 10:00am

 

ന്യൂദല്‍ഹി: ഉത്സവ സീസണ്‍ എന്നും വാഹനവിപണിക്ക് നല്ല കാലമാണ്. അതിനാലാണ് ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് കൂടുതല്‍ മോഡലുകളുമായി കമ്പനികള്‍ രംഗത്തെത്തുന്നത്. ഇത്തവണത്തെ സീസണും പുതിയ മോഡല്‍ കൊണ്ടും വിപണയിലെ നേട്ടം കൊണ്ടും ശ്രദ്ധേയമായിരിക്കുകയാണ്.

Ads By Google

ഹീറോയില്‍ നിന്നും വേര്‍പിരിഞ്ഞ ശേഷം ഹോണ്ടയുടെ ഏറ്റവും നല്ല പ്രകടനങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ദീപാവലിയുടെ തലേദിവസമായ ധനത്രയോദശി ദിനത്തില്‍ മാത്രം ഹോണ്ട വിറ്റഴിച്ചത് ഒരു ലക്ഷം ടൂവീലറുകളാണ്.

ധനത്രയോദശി ദിനത്തില്‍ വില്‍പന നടന്നാല്‍ പിന്നെ ആ വര്‍ഷം തിരിഞ്ഞ് നോക്കേണ്ടെന്നാണ് വിപണിയിലെ വിശ്വാസം.

ഹോണ്ടയുടെ സ്പ്ലന്‍ഡര്‍, പാഷന്‍, മെസ്‌ട്രോ, പ്ലഷര്‍ തുടങ്ങിയ വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. കമ്പനിയുടെ പുതിയ മോഡലുകളായ ഇഗ്‌നൈറ്റര്‍, ഹങ്ക് എക്‌സ്ട്രീം എന്നിവയും മികച്ച വില്‍പ്പന കാഴ്ച്ച വെച്ചു.

ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബൈക്ക് ഹീറോയുടെ സ്പ്ലന്‍ഡര്‍

Advertisement