എഡിറ്റര്‍
എഡിറ്റര്‍
സ്വവര്‍ഗാനുരാഗം ഒരു കുറ്റമല്ല: പ്രിയാമണി
എഡിറ്റര്‍
Friday 10th January 2014 1:24pm

priya

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ബോള്‍ഡ് കഥാപാത്രങ്ങളിലൂടെ പ്രേഷക മനസ്സുകളിലിടം നേടിയ സുന്ദരിയാണ് പ്രിയാമണി. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പ്രിയ ഇത്തിരി ബോള്‍ഡ് ആണ്.

കാഴ്ച്ചപ്പാടിലും ചിന്തകളിലും തുറന്ന സമീപനം പുലര്‍ത്തുന്ന നായികമാരിലൊരാള്‍. അടുത്തിടെ പ്രിയാമണി പറഞ്ഞിരിക്കുന്ന ഒരു പ്രസ്താവന വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. സ്വവവര്‍ഗാനുരാഗം ഒരു കുറ്റമല്ലെന്നാണ് താരം പറഞ്ഞത്.

‘സ്വവര്‍ഗാനുരാഗിയാകുന്നത് ഒരു കുറ്റമല്ല. അവരെ കുറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്. ആ സമൂഹത്തെ പിന്‍തുണക്കുകയാണ് ചെയ്യേണ്ടത്.’ പ്രിയാമണി പറഞ്ഞു.

ഈ സമൂഹത്തില്‍ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം അവര്‍ക്കുമുണ്ടെന്നും പ്രിയാമണി പറഞ്ഞു.

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കി നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു പ്രിയാമണി.

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളുടെ തിരക്കിലാണ് പ്രിയാമണിയിപ്പോള്‍.

Advertisement