Categories

‘ഹെഡ്‌ലിയെക്കുറിച്ച് അമേരിക്ക വ്യക്തമായ വിവരം നല്‍കിയില്ല’

ഹെഡ്‌ലിയെക്കുറിച്ചുള്ള പുര്‍ണവിവരങ്ങള്‍ അമേരിക്ക കൈമാറിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി ജി കെ പിള്ള. മുംബൈ ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നെങ്കില്‍ ശക്തമായ നടപടിയെടുക്കാന്‍ കഴിയുമായിരുന്നുവെന്നും ജി കെ പിള്ള പറഞ്ഞു.

‘ 26/11 ആക്രമണത്തിനു മുമ്പോ ശേഷമോ ഡെവിഡ് ഹെഡിലിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും അമേരിക്ക ഇന്ത്യക്ക് കൈമാറിയിരുന്നില്ല. അവ്യക്തമായ കുറച്ച് വിവരങ്ങള്‍ മാത്രമാണ് അവര്‍ കൈമാറിയത്. ഹെഡ്‌ലിയെക്കുറിച്ചോ മറ്റ് ആളുകളെക്കുറിച്ചോ വ്യക്തമായ വിവരം ലഭിച്ചിരുന്നുവെങ്കില്‍ ഇവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നൂ. മാര്‍ച്ചില്‍ ഹെഡ്‌ലി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു എന്ന വിവരവും ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചില്ല ‘

‘ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനവേളയില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാകുമെന്ന് വിവരമൊന്നുമില്ല. എങ്കിലും ജനങ്ങളെ പരിഭ്രാന്തരാക്കാനായി ചില അക്രമങ്ങള്‍ ഉണ്ടായേക്കാം. ശക്തമായ ചില പ്രതിരോധ നടപടികള്‍ സുരക്ഷയുടെ ഭാഗമായി സ്വീകരിക്കേണ്ടതുണ്ട്’

‘ കശ്മീര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ചില വിഘടനവാദ സംഘടനകള്‍ താഴ്‌വരയില്‍ അക്രമങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. സാധാരണ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന എതുശ്രമവും തടയാന്‍ ഇന്ത്യ ബാധ്യസ്ഥമാണ്’

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.