എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്ര മന്ത്രിമാര്‍ക്ക് പുറമേ ആര്‍.എസ്.എസ്സിനെതിരെ ആഭ്യന്തരസെക്രട്ടറിയും രംഗത്ത്
എഡിറ്റര്‍
Wednesday 23rd January 2013 12:00am

ന്യൂദല്‍ഹി: രാഷ്ട്രീയ സ്വയം സംഘിനെതിരെ ആഭ്യന്തര സെക്രട്ടറി ആര്‍. കെ സിങ് രംഗത്തെത്തി. രാജ്യത്ത് നടത്തിയ ഭീകരാക്രമണങ്ങളില്‍ ആര്‍.എസ്.എസ്സിന്റ പങ്ക് വെളിപ്പെടുത്തുന്ന കൃത്യമായ രേഖകള്‍ കേന്ദ്ര സര്‍ക്കാറിന്റെ പക്കലുണ്ടെന്നാണ് ആര്‍. കെ സിങ്ങിന്റെ വെളിപ്പെടുത്തല്‍.

മക്ക മസ്ജിദ്, സംഝോദ എക്‌സ്പ്രസ്, അജ്മീര്‍ ദര്‍ഗ സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ പങ്ക് വ്യക്തമായതാണെന്നും ആര്‍.കെ സിങ് അറിയിച്ചു. ചുരുങ്ങിയത് 10 പ്രതികളിലധികം ആര്‍.എസ്.എസ്സുമായി ബന്ധമുള്ളവരാണ്.

Ads By Google

കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര അന്വേഷണ മന്ത്രാലയത്തിന് കിട്ടിയ വിവരത്തിന്റെ അടിസഥാനത്തിലാണ് ആര്‍. കെ സിങ്ങിന്റെ പ്രസ്ഥാവന.

സുശീല്‍ കുമാര്‍ ഷിന്‍ഡെക്കും, കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനും പുറമേ ആഭ്യന്തര സെക്രട്ടറിയും ആര്‍.എസ്.എസ്സിനെതിരെ രംഗത്ത് വന്നത് ആര്‍.എസ്.എസ്സിനെ തികച്ചും വെട്ടിലാക്കിയിട്ടുണ്ട്.

അതേ സമയം സര്‍ക്കാറിന്റെ നിലപാടില്‍ നിന്നും മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് വ്യക്തമായ അകലം പാലിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്. ഹിന്ദു ഭീകരതയില്‍ ആര്‍.എസ്.എസ്സിന് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഷിന്‍ഡെയും ഖുര്‍ഷിദും പറഞ്ഞപ്പോള്‍ ബി.ജെ.പി ശക്തമായി പ്രതിഷേധിച്ചിരുന്നു.

പാക്ക് ഭീകരര്‍ ആദ്ദേഹത്തിന്റെ പ്രസ്ഥാവന ആഘോഷിച്ചെന്ന്  ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. കൂടാതെ ഭീകരതക്ക്് മതമില്ലെന്നും ആര് നടത്തുന്ന ഭീകരവാദവും രാജ്യത്തിന് ഭീഷണിയാണെന്ന് സല്‍മാന്‍ ഖുര്‍ഷിദും പറഞ്ഞു.

അതേസമയം, സര്‍ക്കാറിന്റെ എല്ലാ പ്രസ്ഥാവനയിലും കൃത്യമായ വ്യക്തത ഉണ്ടെന്ന്് കോള്‍ഗ്രസ്സ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേതിയും കൂട്ടി ചേര്‍ത്തു.

Advertisement