Categories

Headlines

കെ.ജി.ബിയുടെ സ്വത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

kg-balakrishnanന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതു സംബന്ധിച്ച് കേന്ദ്രം പ്രത്യക്ഷനികുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ പ്രത്യക്ഷനികുതിബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ കെ.ജി ബാലകൃഷ്ണന്റെ ബന്ധുക്കള്‍ക്ക് വിദേശത്ത് കള്ളപ്പണം നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്വത്തുവിവരം വെളിപ്പെടുത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

അനധികൃതമായി സ്വത്തു കൈവശമുണ്ടെന്ന ചില അഭിഭാഷകരുടെ പരാതിയെത്തുടര്‍ന്നാണ് നടപടിയെന്നാണ് ലഭിച്ചിട്ടുള്ള സൂചന. നിയമനടപടിയുടെ ഭാഗമാണിതെന്നും കേന്ദ്രം വ്യക്തമാക്കി.

കേന്ദ്ര റെവന്യു സെക്രട്ടറിയ്ക്കാണ് അന്വേഷണച്ചുമതല.

അതേസമയം വരുമാനവും സ്വത്തുക്കളും സംബന്ധിച്ച് താന്‍ വര്‍ഷംതോറും നല്‍കിയിട്ടുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പ് പുറത്തുവിടുന്നതിനെതിരെ കെ.ജി ബാലകൃഷ്ണന്‍ പ്രതിഷേധിച്ചു.

Tagged with:

2 Responses to “കെ.ജി.ബിയുടെ സ്വത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം”

  1. Taha

    പണ്ട് കേരളത്തിന്‌ അഭിമാനം ഉണ്ടാക്കിയ ആള്‍ (കേരളത്തില്‍ ഭൂരിപക്ഷ ന്യൂന പക്ഷ വ്യത്യാസം ഇല്ല. പഠിച്ചാല്‍ ആര്‍ക്കും ഉയരത്തില്‍ എത്താം ). ഇന്ന് നാണക്കേട്‌ തോന്നുന്നു ഇയാളുടെ അഴിമതി ഓര്‍ത്തു . ഇവനൊക്കെ എന്തിനായിരുന്നു ഫീസ്‌ ഇളവു നല്‍കി പഠിപ്പിച്ചത്, ന്യൂന പക്ഷം എന പേരില്‍ !!! രാജ്യം കട്ട് മുടിക്കാണോ

  2. nilamburkaran

    ഇവരെയൊക്കെ തെറ്റ് ചെയ്തിട്ടുങ്കില്‍ ശിക്ഷിക്കുക തന്നെ വേണം.. കണ്ടില്ലേ കനിമൊഴി, രാജാ. ഇയാളും മക്കളും മരുമക്കളും ഒക്കെ അകതവനം ഇന്നലെ ഇന്ത്യന്‍ ജനാധിപത്യത്തിനു ഒരു അന്തസ് ഉള്ളു. മനുഷ്യന് യാതൊരു ഉപകാരവും ഇല്ലാത്ത ” സംരക്ഷിത കവചം” ആയി ഇയാള്‍ ഉപയോഗിക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ സ്ഥനത് നിന്നും ഇയാളെ മാറ്റണം. അതെങ്ങിനെ?? വീരപ്പ മോയിലിയും കപില്‍ സിബാലും ഒക്കെ ഇയാളുടെ ശിങ്കിടികള്‍ ആണ്…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ