Categories

Headlines

ഗെയിംസിനെത്തുന്നവര്‍ക്ക് ആഭ്യന്ത്രമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തുന്നവര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഗെയിംസിനെത്തുന്ന താരങ്ങളുടെയും വളണ്ടിയര്‍മാരുടേയും കാണികളുടേയും സുരക്ഷയെ മാനിച്ച് എല്ലാവരും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ചില നിര്‍ദ്ദേശങ്ങള്‍
1- ടിക്കറ്റോ, അക്രഡിറ്റേഷന്‍ കാര്‍ഡോ കൂടാതെ ആരെയും സ്റ്റേഡിയത്തിനകത്തോ ഗെയിംസ് വില്ലേജിലോ കടക്കാന്‍ അനുവദിക്കില്ല.
2- ഏതെല്ലാം സ്ഥലങ്ങളിലേക്ക് പോകണമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം. ദല്‍ഹിയിലുണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് നിങ്ങളുടെ യാത്രയെ തടസ്സപ്പെടുത്തിയേക്കാം.
3-ഓരോ സ്‌റ്റേഡിയത്തിലും വില്ലേജിന്റെ വിവിധ ഭാഗങ്ങളിലും നിങ്ങളെ പരിശോധിക്കാനായി യന്ത്രസംവിധാനങ്ങളുണ്ടാകും.
4-പാര്‍ക്കിംഗ് ലൈസന്‍സ് ഇല്ലാത്തവരുടെ വാഹനങ്ങള്‍ ഒരുകാരണവശാവും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.

സ്വകാര്യവാഹനങ്ങള്‍ കഴിയുന്നതും ഒഴിവാക്കി വാഹനതടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.