തിരുവനന്തപുരം: കേരളത്തില്‍ പ്രത്യേക ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.ഗതാഗതമേഖലയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനുവേണ്ടിയാണിതെന്ന് ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.

ട്രാഫിക് ട്രൂപ്പേഴ്‌സ് എന്ന പേരിലാണ് പ്രത്യേക ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുക. വര്‍ഷം തോറും വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ അതിന് ആനുപാതികമായി ട്രാഫിക് പോലീസുകാരുടെ എണ്ണവും കൂട്ടേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു