മുംബൈ: മുംബൈ ഭീകരാക്രമണം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഭീകരാക്രമണമാണെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം. അമോണിയം നൈട്രേറ്റ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നും ചിദംബരം മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്‌ഫോടനത്തില്‍ 17പേര്‍ മരിച്ചതായി ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു. 30 ആശുപത്രികളിലായി 300ഓളം പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ട്. പരിക്കേറ്റവരില്‍ 25പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം അറിയിച്ചു.

Subscribe Us:

സ്‌ഫോടനം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിരുന്നില്ല. രഹസ്യാന്വേഷണ ഏജന്‍സികളുടെ പിഴവാണിതെന്ന് പറയാനാകില്ല. സ്‌ഫോടനം നടത്തിയത് ആരാണെന്ന് ഇപ്പോള്‍ പറയാനാകില്ല. രാജ്യത്തെ എല്ലാ ഭീകര സംഘടനകളും ഇത്തരം സ്‌ഫോടനം നടത്താന്‍ കഴിവുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ രാജ്യത്തുള്ള എല്ലാതരത്തിലുള്ള അന്വേഷണ സംഘങ്ങളും മുംബൈയിലെത്തിയിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ചികിത്സയ്ക്കുവേണ്ട എല്ലാ സഹായവും നല്‍കും. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ ഭയക്കേണ്ടതില്ലെന്നും ചിദംബരം വ്യക്തമാക്കി.

മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സ്‌ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.