ന്യൂദല്‍ഹി: ഭവന വായ്പാ കുംഭകോണം പുറത്തു വന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അവരുടെ പണമെല്ലാം സുരക്ഷിതമാണെന്നും ധനകാര്യ മന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞു. ഒരു സെമിനാറില്‍ പങ്കെടുത്ത്ു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ ബാങ്കുകളില്‍ നിന്ന് നല്‍കിയ ലോണുകള്‍ സംരഭിക്കപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണറുമായും എല്‍.ഐ.സിയുടെ ചെയര്‍മാന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും പ്രണാബ് കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 24നാണ് ഭവനവായ്പാ കുംഭകോണ്ം സി.ബി.ഐ പുറത്തുകൊണ്ടുവന്നത്. കോടികളുടെ ബാങ്ക് വായ്പ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരികള്‍ക്ക് ലഭ്യമാക്കിയതുമായി ബന്ധപ്പെട്ടതാണ് ഭവന വായ്പാ കുംഭകോണം. വായ്പ ലഭ്യമാക്കിയതിന് പ്രതിഫലമായി ബാങ്ക് മേധാവികള്‍ക്ക് വന്‍തുക നല്‍കിയെന്നാണ് ആരോപണം.