ഏകദേശം അറുപതുവര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂദല്‍ഹിയിലെ തെരുവുകളില്‍ പാര്‍സി സ്‌റ്റൈലില്‍ സാരിയും ചുറ്റി ഭാരമുള്ള ക്യാമറ കഴുത്തില്‍ തൂക്കിയിട്ട് ഒരു പെണ്ണ് നടന്നിരുന്നു. ആ അലഞ്ഞുതിരിയലിനിടയില്‍ അവര്‍ പകര്‍ത്തിയത് ഇന്ത്യയുടെ ചരിത്രം തന്നെയായിരുന്നു. ആ ചിത്രങ്ങള്‍ പിന്നീട് സംസാരിച്ചു. ഹോമൈ വൈരവാല എന്ന പെണ്‍കുട്ടിയായിരുന്നു അവള്‍. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫര്‍.

250ഓളം അപൂര്‍വ്വ രംഗങ്ങള്‍ വൈരവല്ലയുടെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഓരോന്നിനും പറയാനുണ്ടാവും ഓരോ കഥകള്‍, ചരിത്ര മുഹൂര്‍ത്തങ്ങള്‍, അപൂര്‍വ്വ സംഭവങ്ങള്‍, ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍.. പലരുടേയും പലതരത്തിലുള്ള ചിത്രങ്ങളുണ്ട് ഈ കൂട്ടത്തില്‍. പക്ഷേ അക്കാലത്തെ പുരുഷന്‍മാര്‍ അസൂയയോടെ നോക്കിയിരുന്ന, സ്ത്രീകള്‍ ആരാധനയോടെ സ്‌നേഹിച്ച നെഹ്‌റുവിനോട് വൈരവല്ലയുടെ ക്യാമറയ്ക്ക് പ്രത്യേകമായൊരു മമതയുായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി, ശരീരം കൊണ്ടും മനസുകൊണ്ടും ഉയരമുള്ളതും, എല്ലാറ്റിനും പുറമേ ഫോട്ടോജനിക്കുമായിരുന്നുവെന്നും നെഹ്‌റു തന്റെ ഇഷ്ടവിഷയമായിരുന്നെന്നും ഒരു കുസൃതിചിരിയോടെ വൈരവല്ല പറയും. അടുത്ത പേജില്‍ തുടരുന്നു