എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ഗം തേടി നരകത്തിലെത്തിയപ്പോള്‍ – ഹോളി ഹെല്ലിന്റെ ഒരു വായനാനുഭവം
എഡിറ്റര്‍
Monday 3rd March 2014 7:50pm

വലിയ സിദ്ധാന്തങ്ങളോ സാമൂഹിക നിരീക്ഷണങ്ങളോ ഒന്നും ഇല്ലാതിരുന്നിട്ട് കൂടി പുസ്തകം ശ്രദ്ധേയമാവുന്നത്  അത്  അടിമത്തം നേരിട്ടനുഭവിക്കുകയും പിന്നീട് കഠിനമായ പോരാട്ടത്തിലൂടെ അതില്‍ നിന്നും മോചനം നേടുകയും ചെയ്ത ഒരാള്‍ സ്വന്തം ജീവിതാനുഭവത്തിലൂടെ അതിനെ നോക്കിക്കാണുന്നത് കൊണ്ടാണ്. 


holy-hell

line

ബുക്‌ന്യൂസ്

line

പുസ്തകം: ഹോളിഹെല്‍
എഴുത്തുകാരി: ഗെയ്ല്‍ ട്രെഡ്‌വെല്‍
പേജ്:  338            
വില: 612


naseerudheenഅമേരിക്കന്‍ എഴുത്തുകാരിയായ ഹാരിയറ്റ് ജേക്കബ്‌സിന്റെ വളരെ പ്രശസ്തമായ ജീവിതാനുഭവമാണ്  ‘Incidents in the life of a slave girl’. ഒരു പഴയ അടിമസ്ത്രീയായിരുന്ന ഇവര്‍ക്ക്  സ്വന്തം ജീവിതത്തില്‍ നേരിടേണ്ടി വന്നിരുന്ന അനുഭവങ്ങളെ വളരെ സത്യസന്ധമായി പറയുന്ന ഒരു പച്ചയായ വിവരണമാണ്  ആ പുസ്തകം.

വലിയ സിദ്ധാന്തങ്ങളോ സാമൂഹിക നിരീക്ഷണങ്ങളോ ഒന്നും ഇല്ലാതിരുന്നിട്ട് കൂടി പുസ്തകം ശ്രദ്ധേയമാവുന്നത്  അത്  അടിമത്തം നേരിട്ടനുഭവിക്കുകയും പിന്നീട് കഠിനമായ പോരാട്ടത്തിലൂടെ അതില്‍ നിന്നും മോചനം നേടുകയും ചെയ്ത ഒരാള്‍ സ്വന്തം ജീവിതാനുഭവത്തിലൂടെ അതിനെ നോക്കിക്കാണുന്നത് കൊണ്ടാണ്.

അടിമത്തം എന്ന സാമൂഹിക പ്രതിഭാസത്തെ തല നാരിഴ കീറി പരിശോധിക്കുന്ന വിദഗ്ദരുടെ പുസ്തകങ്ങള്‍ക്കിടയിലും ഈ പുസ്തകം ഇന്നും വായിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.

സമാന രീതിയിലുള്ള ഒരു തുറന്നു പറച്ചിലിന്റെ ശൈലിയും സത്യ സന്ധതയുമാണ് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ‘ഹോളി ഹെല്‍’ എന്ന പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. ഒരു ചൂഷക വ്യവസ്ഥിതിയില്‍ പെട്ടു പോയ ഇരയുടെ പോരാട്ടവും അതിന്റെ സങ്കീര്‍ണതകളുമാണ്  ഈ പുസ്തകത്തിന്റെ കാതലായ വശം.AMMA-NA-GAIL

പ്രചരിപ്പിക്കപ്പെടുന്നത് പോലെ അമൃതാനന്ദമയിയെയും അവരുടെ സ്ഥാപനത്തെയും കുറിച്ച് വിമര്‍ശനാത്മകമായി വിലയിരുത്തുക മാത്രം ചെയ്യുന്ന ഒരു പുസ്തകമല്ല ഇത്. മറിച്ച്, പ്രതികൂലമായ സാഹചര്യത്തില്‍ ജീവിതം തുടങ്ങിയ ഒരു പെണ്‍കുട്ടി ഒട്ടും മുന്‍ വിധിയില്ലാതെ നടത്തുന്ന ആത്മീയാന്വേഷണത്തിന്റെ അനുഭവക്കുറിപ്പാണിത്.

ഭൗതികതയിലും സുഖലോലുപതയിലും അഭിരമിക്കുന്ന ഒരു സമൂഹത്തില്‍ നിന്നും വ്യത്യസ്തത തേടി ഇന്ത്യയിലെത്തുന്ന കൗമാരക്കാരിയായ കുട്ടിയാണ് പുസ്തകത്തിന്റെ തുടക്കത്തില്‍.

തുറന്ന മനസ്സോടെ ആത്മീയാന്വേഷണം നടത്തുന്ന ഏതൊരാളും നേരിടേണ്ടി വരുന്ന സ്വതവ പ്രതിസന്ധികള്‍ ഭംഗിയായി ചാലിച്ചെടുക്കുന്നിടത്താണ് പുസ്തകത്തിന്റെ വിജയം.

എവിടെയും മുന്‍വിധിയോ കുറ്റപ്പെടുത്തലുകളോ ഇല്ല, തുറന്ന സമീപനവും തീക്ഷ്ണമായ ചോദനയും മാത്രം. ആത്മീയതയുടെ നൂല്‍പാലത്തിലൂടെയുള്ള യാത്രയുടെ എല്ലാ സങ്കീര്‍ണതകളും ആശയക്കുഴപ്പങ്ങളും അവതരിപ്പിക്കുന്നതില്‍ പുസ്തകം വലിയൊരളവുവരെ വിജയിക്കുന്നുണ്ട്.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ  വിശ്വാസം, അവിശ്വാസം, അന്ധ വിശ്വാസം എന്നിങ്ങനെ ആപേക്ഷികമായി വിശേഷിപ്പിക്കപ്പെടുന്ന സംഹിതകളില്‍ വിശദീകരിക്കുന്നതിന്  പകരം സ്വന്തം അനുഭവങ്ങളിലൂടെ പറയുകയാണ്  ഇവര്‍ ചെയ്യുന്നത്.

പക്ഷേ, പുസ്തകത്തെ ശരിക്കും ശ്രദ്ധേയമാക്കുന്നത് ഇത് മാത്രമല്ല, ഒരു പക്ഷെ അതിലുപരിയായി തന്നെ അവരുടെ ഇന്ത്യയിലുള്ള അനുഭവങ്ങളുടെ വിവരണങ്ങളാണ്. അതി മനോഹരമായ  ഭാഷയും ശൈലിയും ഉപയോഗിച്ച് കൊണ്ട് അവര്‍ ഈ നാട്ടിലെ ജീവിതവും സംസ്‌കാരവും വരച്ചു കാട്ടുന്നു.

വഞ്ചി തുഴയുന്നതും തൊണ്ട് തല്ലുന്നതുമടക്കം ഇവിടെയുള്ള കൊച്ചു കൊച്ചു കാര്യങ്ങളും ജീവിത സാഹചര്യങ്ങളും വിവരിക്കുന്നത് കാണുമ്പോള്‍ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ്’ ഒര്‍മയാവും.

നിസ്സാരമെന്നു തോന്നാവുന്ന കാര്യങ്ങള്‍ പോലും സൂക്ഷ്മമായി നിരീക്ഷിക്കാനും ഏറെ രസകരമായി അവതരിപ്പിക്കാനുമുള്ള അവരുടെ കഴിവാണ് ഈ പുസ്തകത്തെ വേറിട്ട് നിര്‍ത്തുന്നത് . മലയാളികളും തമിഴരുമെല്ലാം വളരെ വേഗത്തിലും ഭംഗിയിലും മുണ്ട് മടക്കി കുത്തുന്നത് കണ്ടപ്പോള്‍ ഉണ്ടായ കൗതുകം അവര്‍ വിവരിക്കുന്നത്  ചെറിയൊരുദാഹരണം,

While talking to us, he gave a swift backward flick of his heel. The dhoti rose from his ankles into the air. Without even looking, he retied it in half to sit at knee level. ‘Wow, that’s impressive,’ I mumbled to myself and made an exaggerated face commending his technique.

 

അടുത്തപേജില്‍ തുടരുന്നു

Advertisement