മൂന്നാര്‍: മൂന്നാറിലേത് കുരിശിനെ അവഹേളിക്കുന്ന നടപടിയെന്ന് താമരശ്ശേരി ബിഷപ്പ്. വിഷയം ചര്‍ച്ചകളിലൂടെ പരിഹരിക്കാമായിരുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള നടപടിയാണോ ഇതെന്ന് സംശയിക്കുന്നതായും താമരശ്ശേരി ബിഷപ്പ് അഭിപ്രായപ്പെട്ടു.

കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിക്കുന്നതിനോട് യോജിപ്പില്ല. സഭ കയ്യേറ്റത്തിന് എതിരെന്നും അങ്കമാലി അതിരൂപത സഹായമെത്രാന്‍. അനാദരണീയ ഇടങ്ങളില്‍ കുരിശ് സ്ഥാപിക്കരുതെന്ന് ഫാദര്‍ പോള്‍ തേലേക്കാട്ട്.

കയ്യേറ്റം ഒഴിപ്പിക്കുന്നതിന് എതിരല്ലെന്നും നിയമപരമായി കുരിശ് നീക്കം ചെയ്തതില്‍ തെറ്റില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സുസേപാക്യം. അതേസസമയം കുരിശിനോട് കാണിച്ച അനാദരവ് വേദനാജനകമെന്നും ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചു.