ന്യൂദല്‍ഹി: നിറങ്ങളുടെ ഉല്‍സവമായ ഹോളി ഇന്ന്. തിന്മയെ കീഴടക്കി നന്മ വിജയിക്കുന്ന ഉത്സവത്തില്‍ പ്രായഭേദമെന്യേ എല്ലാവരും പങ്കുചേരുന്നു. പല വര്‍ണങ്ങളിലുള്ള പൊടിയും ചായം കലക്കിയ വെള്ളവും പര്‌സപരം അഭിഷേകം ചെയ്താണ് ഹോളിയാഘോഷം.

ഉത്തരേന്ത്യയിലാണ് പ്രധാനമായും ആഘോഷം നടക്കുന്നത്. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ പ്രധാന ഐതിഹ്യം. ഹോളിയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ വിപുലമായ പരിപാടികളാണ ഒരുക്കിയിട്ടുള്ളത്.