Administrator
Administrator
ക­ലാ­ശ­പ്പോ­രാ­ട്ട­ത്തിന് ഓറ­ഞ്ചു­പ­ട
Administrator
Wednesday 7th July 2010 10:28am

സു­രാജ്

കേ­പ്­ടൗണ്‍: ലാ­റ്റി­ന­മേ­രി­ക്ക­യു­ടെ അ­വസാ­ന പ്ര­തീ­ക്ഷയാ­യ ഉ­റു­ഗ്വേയെ 3-2 ന് ത­കര്‍ത്ത് ഓ­റ­ഞ്ചു­പട ലോ­കക­പ്പ് ഫൈ­ന­ലി­ലേ­ക്ക് മാര്‍­ച്ച് ചെ­യ്­തു. ക്യാ­പ്­റ്റന്‍ വാന്‍ ബ്രാ­ങ്കോ­സ്റ്റ്, മു­ന്നേ­റ്റ­നി­ര­യി­ലെ താ­ര­ങ്ങ­ളാ­യ ആ­ര്യന്‍ റോബന്‍, സ്‌­നെ­ഡര്‍ എ­ന്നി­വ­രാ­ണ് ഹോ­ള­ണ്ടി­നാ­യി ഗോള്‍് നേ­ടി­യത്. ഡീഗോ ഫോര്‍­ലാന്‍, മാ­ക്‌­സി പെരേ­ര എ­ന്നി­വര്‍ ഉ­റു­ഗ്വേ­യ്­ക്കാ­യി ലക്ഷ്യം ക­ണ്ടു.

ആ­ദ്യ­പ­കു­തി­യില്‍ ഇ­രു­ടീ­മു­കളും മി­കച്ച പോ­രാ­ട്ട­മാ­ണ് ന­ട­ത്തി­യത്. ക­ളി­യു­ടെ പ­തി­നഞ്ചാം മി­നു­റ്റി­ലൂ­ടെ ഹോള­ണ്ട് മു­ന്നി­ലെത്തി. ക്യാ­പ്­റ്റന്‍ ബ്രാ­ങ്കോ­സ്­റ്റി­ന്റെ ലോ­ങ്‌­റേ­ഞ്ച് ഷോ­ട്ട് ഉ­റുഗ്വേ ഗോ­ളി­യെ ക­ബ­ളി­പ്പി­ച്ച് വ­ല­യില്‍ ക­യറി. ഉ­റു­ഗ്വേ­യു­ടെ മ­റു­പടി­ഗോളും ഉ­ട­നേ­വന്നു. ആ­ദ്യ­പ­കു­തി തീ­രാന്‍ നാ­ലു­മി­നു­റ്റ് ശേ­ഷി­ക്കേ ഡീ­ഗോ ഫോര്‍­ലാന്‍ മ­റ്റൊ­രു ലോ­ങ്‌­റേ­ഞ്ചി­ലൂ­ടെ ഉ­റു­ഗ്വേ­യ്­ക്ക് സ­മനി­ല നല്‍­കി.

എ­ന്നാല്‍ ര­ണ്ടാം­പ­കു­തി­യില്‍ തു­ടര്‍­ച്ച­യാ­യ ര­ണ്ട് ഗോ­ള­ടി­ച്ച് വെ­സ്ലി സ്‌­നൈ­ഡറും ആ­ര്യന്‍ റോ­ബനും ടീ­മി­ന് രണ്ടു­ഗോള്‍ ലീ­ഡ് നല്‍കി. ഇ­തോ­ടെ ഉ­റു­ഗ്വേ­യ്­ക്ക് പൂര്‍­ണ്ണ­മാ­യും പ്രതി­രോ­ധ­ത്തി­ലേ­ക്ക് വ­ലി­യേ­ണ്ടി­വന്നു. ഇ­ഞ്ചു­റി ടൈ­മി­ന്റെ രണ്ടാം മി­നു­റ്റി­ലാ­യി­രു­ന്നു ഉ­റു­ഗ്വേ­യു­ടെ ര­ണ്ടാം­ഗോള്‍. മാ­ക്‌­സി പേ­രെ­ര­യാ­യി­രു­ന്നു സ്‌­കോ­റര്‍.

അ­തി­നി­ടെ ത­ന്റെ അ­ഞ്ചാം­ഗോള്‍ ക­ണ്ടെത്തി­യ വെ­സ്ലി സ്‌­നൈ­ഡര്‍ ടോ­പ് സ്‌­കോ­റര്‍ പോ­രാ­ട്ട­ത്തില്‍ സാ­ന്നിദ്ധ്യം അ­റി­യിച്ചു. നി­ല­വില്‍ അ­ഞ്ചു­ഗോ­ളോ­ടെ സ്‌­പെ­യി­നി­ന്റെ വി­യ്യയും നാലു­ഗോ­ളോ­ടെ ജര്‍­മ­നി­യു­ടെ ക്ലോ­സെ­യു­മാ­ണ് ഗോള്‍­വേ­ട്ട­യില്‍ മു­ന്നില്‍ നില്‍­ക്കു­ന്ന­ത്.

യൂ­റോ­പ്യന്‍ അ­ങ്കം ഇന്ന്

യൂ­റോ­പ്യന്‍ ഫുട്‌­ബോ­ളി­ന്റെ മാ­സ്­മരി­ക പ്ര­കട­നം ഇ­ന്ന് കാ­ണാം. നാലാം ലോ­ക­ക­ി­രീ­ടം ല­ക്ഷ്യ­മി­ട്ട് ജര്‍­മ­നിയും ആ­ദ്യ­കി­രീ­ടം സ്വ­ന്ത­മാ­ക്കാന്‍ സ്‌­പെ­യിനും ഇ­റ­ങ്ങു­മ്പോള്‍ ഡര്‍­ബന്‍ സ്റ്റേ­ഡി­യ­ത്തില്‍ ഇന്ന് പോ­രാ­ട്ടം തീ­പാ­റും.

ടൂര്‍­ണ­മെന്റ് തു­ട­ങ്ങി­യ­തു­മു­തല്‍ മാ­ര­കമാ­യ ഫോ­മി­ലാ­ണ് ജര്‍­മനി. യു­വനി­ര അ­ടങ്ങി­യ ശ­ക്തമാ­യ ആ­ക്ര­മ­ണ­നി­ര­യും ഏ­താ­ക്ര­മ­ണ­ത്തെയും ത­ടു­ക്കാന്‍ ശേ­ഷി­യു­ള്ള പ്രതി­രോ­ധ­വു­മാ­ണ് ജര്‍­മ­നി­യു­ടെ ‘കാല്‍­മുതല്‍’. ലോ­ക­ക­പ്പി­ലെ ടോ­പ്‌സ്‌­കോ­റര്‍ പ­ദ­വി­യി­ലേ­ക്ക് കു­തി­ക്കു­ന്ന ക്ലോസെ, പോ­ഡോള്‍­സ്‌കി, ഓ­സില്‍ എ­ന്നി­വ­ര­ട­ങ്ങു­ന്ന­താ­ണ് ജര്‍­മ­നി­യു­ടെ ആ­ക്ര­മ­ണ­നി­ര. അര്‍­ജന്റീ­നയെ 4-0 ന് ത­കര്‍­ത്ത ആ­ത്മ­വി­ശ്വാ­സ­വു­മാ­യാ­ണ് ജര്‍മ­നി എ­ത്തു­ന്ന­ത്. മു­ന്നേ­റ്റ­നിര­ക്ക് പ­ന്തെ­ത്തി­ക്കാന്‍ ഷ്വാന്‍­സൈ­ഗ­റും, ബോ­ട്ടെങ്ങും ഖ­ദീ­രയും മ­ധ്യ­നി­ര­യില്‍ എ­ണ്ണ­യി­ട്ട യന്ത്രം പോ­ലെ പ്ര­വര്‍­ത്തി­ക്കു­ന്നു.

ഇ­പ്പോ­ഴി­ല്ലെ­ങ്കില്‍ ഇ­നി­യി­ല്ല എ­ന്ന­താ­ണ് സ്‌­പെ­യി­ന്റെ സ്ഥിതി. ടോ­പ്‌സ്‌­കോ­റര്‍ പ­ദ­വി­യി­ലേ­ക്ക് കു­തി­ക്കുന്ന ഡോ­വി­ഡ് വി­യ്യ, ഏ­തു­നി­മി­ഷവും ഫോ­മി­ലെ­ത്താ­വുന്ന ടോ­റസ്, മ­ധ്യ­നി­ര­യി­ലെ പ്ലേ­മേ­ക്കര്‍ ഇ­നി­യേ­സ്റ്റ, സാ­ബി അ­ലോന്‍സോ എ­ന്നി­വ­ര­ട­ങ്ങു­ന്ന ശ­ക്തമാ­യ മ­ധ്യ­നി­ര എ­തി­രാ­ളി­കള്‍ ആ­രാ­യാലും സ്‌­പെ­യി­നി­ന് പ്ര­ശ്‌­ന­മാ­കില്ല. കൂ­ടാ­തെ 2008 ല്‍ യൂ­റോ­ക­പ്പില്‍ ജര്‍­മ­നി­യെ ത­കര്‍­ത്ത് കി­രീ­ടം നേ­ടി­യ­തി­ന്റെ ആ­ത്മ­വി­ശ്വാ­സവും സ്‌­പെ­യി­നി­നു­ണ്ട്.

Advertisement