എഡിറ്റര്‍
എഡിറ്റര്‍
നാവടക്കൂ, നിങ്ങളുടെ ജാതകം മുഴുവന്‍ എന്റെ കയ്യിലുണ്ട്: കോണ്‍ഗ്രസിന് മോദിയുടെ ഭീഷണി
എഡിറ്റര്‍
Saturday 11th February 2017 10:30am

MODI1

 


നിങ്ങള്‍ മര്യാദയും വിവേകവും വിട്ട് അസംബന്ധം പുലമ്പുകയാണെങ്കില്‍ നിങ്ങള്‍ ഭൂതകാലം നിങ്ങളെ പിന്തുടരും.


ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെതിരായ റെയില്‍കോട്ട് പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്ന കോണ്‍ഗ്രസിന് മോദിയുടെ ഭീഷണി.

‘നാവടക്കൂ, നിങ്ങളുടെ മുഴുവന്‍ ജാതകവും എന്റെ പക്കലുണ്ട്.’ എന്നാണ് മോദിയുടെ ഭീഷണി.

‘മര്യാദയും വിവേകവും വിട്ട് പെരുമാറാന്‍ എനിക്കു താല്‍പര്യമില്ല. പക്ഷെ നിങ്ങള്‍ മര്യാദയും വിവേകവും വിട്ട് അസംബന്ധം പുലമ്പുകയാണെങ്കില്‍ നിങ്ങള്‍ ഭൂതകാലം നിങ്ങളെ പിന്തുടരും. നിങ്ങളുടെ ദുഷ്പ്രവൃത്തിക്കളും പാപങ്ങളും നിങ്ങളെ പിന്തുടരും.’ മോദി വിശദീകരിച്ചു. ഹരിദ്വാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Must Read:രാഹുലിനെ തപ്പുന്നത് അവിടെ നില്‍ക്കട്ടെ ആദ്യം സ്വയം ഒന്നു തിരയൂ: മോദിയെക്കുറിച്ച് ഗൂഗിളില്‍ തിരയുന്ന ഇന്ത്യക്കാര്‍ നാണം കെടും


‘ബാത്‌റൂമില്‍ റെയില്‍കോട്ട് ധരിച്ചുകൊണ്ട് കുളിക്കാന്‍ ഡോക്ടര്‍ സാബിനേ അറിയൂ’ എന്നായിരുന്നു മന്‍മോഹന്‍ സിങ്ങിനെ അധിക്ഷേപിച്ചുള്ള മോദിയുടെ പരാമര്‍ശം. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു മന്‍മോഹന്‍ സിങ്ങിനെ മോദി അധിക്ഷേപിച്ചത്.

ഇത് കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. മോദി മാപ്പു പറഞ്ഞാലേ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനോട് നാവടക്കാന്‍ മോദിയുടെ ഭീഷണി.

Advertisement